Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീണ്ടും സോളാര്‍ ഉയരുമോ... സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാറിടപെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവമായെങ്കിലും അന്വേഷണത്തിനുള്ള സാധ്യത മങ്ങുന്നു

30 NOVEMBER 2020 10:11 AM IST
മലയാളി വാര്‍ത്ത

മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാര്‍ വിവാദം വീണ്ടും സജീവമായെങ്കിലും അന്വേഷണത്തിനുള്ള സാധ്യത മങ്ങുകയാണ്. അന്വേഷണം ഗണേശിനെതിരെയും തിരിക്കേണ്ടി വരുമെന്ന കണ്ടെത്തലാണ് സര്‍ക്കാരിനെ പിന്നോട്ടടിച്ചത്.

കുടുംബത്തിലുണ്ടായ ചില വിവാദങ്ങളെ തുടര്‍ന്ന് ഗണേഷ് കുമാറിനെ ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ തീരാ വിരോധത്തിലായ ഗണേഷ് കുമാര്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ എണ്ണം പറഞ്ഞ ശത്രുക്കളില്‍ ഒരാളായി മാറി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയെ പ്രതിരാധത്തിലാക്കിയതിനും വിവാദങ്ങളില്‍ ആറാടിച്ചതിനും പിന്നില്‍ ഗണേഷ് കുമാര്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. മനോജ് കുമാറിന്റെ ആരോപണം നിഷേധിക്കുമ്പോഴും പരാതിക്കാരി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നു.

ലൈംഗികപീഡനത്തെക്കുറിച്ച് സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് എഴുതി ചേര്‍ത്തുവെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഇത് തള്ളിയ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ചാനലിന്റെ ന്യൂസ് അവറില്‍ വ്യക്തമാക്കി.

സോളാറില്‍ മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഡിസംബര്‍ മൂന്നാം തീയതി രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് പുതിയ നീക്കങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ കേസില്‍ പരാമര്‍ശിക്കപ്പെട്ട ബാക്കി നേതാക്കള്‍ക്ക് എതിരായും മൊഴി രേഖപ്പെടുത്തലും തുടര്‍നടപടിയിലേക്കും അന്വേഷണ സംഘം കടക്കുമോയെന്നതും പ്രധാനമാണ്. ഇങ്ങനെ ചെയ്താല്‍ ഇടത് നേതാക്കള്‍ക്കെതിരായ പരാതിയിലും ഇതേ നടപടി വേണ്ടി വരും. ഇല്ലെങ്കില്‍ പരാതിക്കാരി കോടതിയെ സമീപിക്കും. ഇതാണ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നത്. കോടതിയില്‍ നിന്ന് കൊട്ട് കിട്ടുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്.

ഗണേഷ് കുമാറിനെതിരെ പഴയ ബന്ധുവും വിശ്വസ്തനുമായ മനോജ് കുമാര്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഗണേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സി പി എമ്മും ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം മനോജിനെ രംഗത്തിറക്കിയത് കോണ്‍ഗ്രസാണെന്ന് സിപിഎം രഹസ്യ പ്രചാരണം നടത്തുന്നു. മനോജ് കുമാറിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയായിരിക്കും യുഡിഎഫ് അന്വേഷണ നീക്കങ്ങളെ നേരിടുക. ശരണ്യ മനോജ് ഒരു കാലത്ത് ഗണേഷിന്റെ വിശ്വസ്തനായിരുന്നു. അദ്ദേഹത്തിന് സോളാര്‍ കേസില്‍ അറിയാത്തതായി യാതൊന്നുമില്ല. പരാതിക്കാരി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായിരിക്കും സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പിടിവള്ളി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്താല്‍ അത് കോണ്‍ഗ്രസ്സിനെ സഹായിക്കുമോ എന്ന സംശയം സി പി എമ്മിനും സര്‍ക്കാരിനുമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് വന്‍ ജന പ്രീതിയാണുള്ളത്. തദ്ദേശ തെരഞ്ഞടുപ്പില്‍ ഉമ്മന്‍ചാണ്ടി സ്റ്റാര്‍ പ്രചാരകനുമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തെരഞ്ഞടുപ്പ് പ്രചാരണ യോഗങ്ങളില്‍ ആയിരങ്ങളാണ് ഉമ്മര്‍ചാണ്ടിക്ക് പിന്നില്‍ അണിനിരക്കുന്നത്. ചെന്നിത്തലക്ക് പോലും ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഒരു മതേതര നേതാവിന്റെ റോളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസിലുള്ളത്. അത് മറികടക്കാന്‍ എല്‍ ഡി എഫ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടിയെ തൊട്ടുകളിക്കാന്‍ സി പി എമ്മിന് ഭയമാണ്. എ.പി. അനില്‍ കുമാറിനെതിരെ സര്‍ക്കാര്‍ നീങ്ങുന്നതും അതുകൊണ്ടാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (19 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends