തൃശൂരിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്; അഞ്ചുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്
തൃശൂർ ചാവക്കാട് സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 15ാം വാര്‍ഡില്‍ സുനാമി കോളനി റോഡിലായിരുന്നു സംഭവം. തൊട്ടാപ്പ് സ്വദേശികളും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരുമായ ആര് വി ഫൈസല്‍ (33), പി കെ റിന്‍ഷാദ് (27), പി കെ റിയാസ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തു.നേരത്തെ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് സംഘട്ടനമെന്നാണ് പോലിസ് പറയുന്നു. അതേസമയം, സംഘട്ടനത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha