ബുറേവി ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ കരതൊടും; കാറ്റിന്റെ വേഗത 60 കിലോമീറ്ററില്‍ താഴെയായിരിക്കും; കേരളത്തില്‍ പ്രളയ സാദ്ധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ബുറേവി ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെ കരതൊടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചുഴലിക്കാറ്റ് നാളെ പകല്‍ തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലൂടെ കടന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നും പ്രളയ സാദ്ധ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാല്‍, കൊല്ലം, തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ നാളെ പകല്‍ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തിരവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ശക്തമായ മഴപെയ്യുമെന്നും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha