ബുറേവി ചുഴലിക്കാറ്റ്.... ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തി; കേരളത്തില്‍ ബുര്വിക്ക് ശക്തി കുറയും; 60 കി.മീറ്ററില്‍ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം
ബുറേവി ശ്രീലങ്കയെ മറികടന്ന് പാമ്ബന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിന് പ്രകാരം നാളെ പുലര്‍ച്ചയോടെ തെക്കന്‍ തമിഴ്നാട്ടില്‍ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കും. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കു്േമ്ബാള് മണിക്കൂറില്‍ 7080 കിലോമീറ്റര്‍ ആയിരിക്കും വേഗത. കരയിലയുടെ സഞ്ചരിക്കുമമ്ബാള് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി അറബിക്കടലിലേക്ക് കടക്കുമെന്നാണ് പ്രവചനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ അതീവജ്രാഗ്രത ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
60 കി.മീറ്ററില്‍ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം. കൊല്ലം തിരുവനന്തപുരം അതിര്ത്തിയിലൂടേയായിരിക്കും കാറ്റ് കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 50 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകും. അതി തീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകും. എങ്കിലും വലിയ പ്രളയ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. നാളെ തന്നെ കാറ്റ് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha