സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമം; അപകടത്തില്‍ മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്; ജീവനുവേണ്ടി പോരടിക്കുന്നു

ഫ്‌ളാറ്റ് ഉടമ വീട്ടുജോലിക്കാരിയായ മധ്യവയസ്‌കയോട് കാട്ടിയത് ക്രൂര പീഡനം. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍പെട്ട് സ്ത്രീക്ക് ഗുരുതര പരിക്ക്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് നമ്മുടെ സ്വന്തം കൊച്ചിയില്‍. സാരിയില്‍ കെട്ടിത്തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കവെ 52 വയസുകാരി നിലത്തു വിഴുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്ത്രീ വീണതെന്നാണ് പോലീസ് സ്ഥിരീകരണം. സേലം സ്വദേശിയായ കുമാരിയ്ക്കാണ് തലയ്ക്ക് ഉള്‍പ്പടെ ഗുരുതര പരിക്ക് പറ്റിയിരിക്കുന്നത്.
സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പരിക്കേറ്റ കുമാരി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്‌ളാറ്റിലാണ് അപകടം നടന്നത്. ഫ്‌ളാറ്റിലെ ആറാം നിലയിലെ താമസക്കാരന്‍ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ലാറ്റിലെ ജോലിക്കാരിയായിരുന്നു അപകടത്തില്‍പ്പെട്ട കുമാരി. ഫ്‌ളാറ്റില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോര്‍ത്ത് എസിപി ലാല്‍ജി പറഞ്ഞു. ഇന്നു രാവിലെ ഇവര്‍ കിടന്നുറങ്ങിയിരുന്ന അടുക്കള തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ തന്നെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നെന്നുമാണ് പോലീസിനോട് പറഞ്ഞത്. ഫ്‌ളാറ്റ് ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാലാണ് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയത്.
കോവിഡിന് മുമ്പ് അവധിയെടുത്ത് നാട്ടില്‍ പോയ കുമാരി പത്ത് ദിവസം മുമ്പാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇവര്‍ ജോലിയ്ക്കിടെ പീഡനങ്ങള്‍ നേരിട്ടിരുന്നോവെന്നും ഇത് അവരെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും പോലീസിന് സംശയമുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ സാരിക്കെട്ടിത്തൂക്കി ഇറങ്ങാന്‍ ശ്രമിച്ച മുറിയുടെ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കുമാരിയെ ചോദ്യം ചെയ്ത ശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുളളൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha