എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു

സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ തന്റേതായ നിലപാടുകള്‍ തുറന്നുപറയാറുള്ള നടനാണ് ജോയ് മാത്യു. എഐ കാലത്തെ അഭിനയ വെല്ലുവിളികളെക്കുറിച്ചും മികച്ച അഭിനേതാക്കളുടെ കടന്നുവരവിനെക്കുറിച്ചും പറയുന്ന വാക്കുകള്‍, യഥാര്‍ഥത്തില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ അക്രമസംഭവത്തെ പരിഹസിക്കുന്നതാണെന്നാണ് സൈബര്‍ ലോകത്തെ വിലയിരുത്തല്‍.
മന്ത്രി വീണാ ജോര്‍ജിന്റെ പേരോ കണ്ണൂരിലെ സംഭവമോ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെങ്കിലും, 'അപ്രതീക്ഷിത വേദികളിലെ അഭിനയം', 'നാടകം വളരട്ടെ' തുടങ്ങിയ പ്രയോഗങ്ങള്‍ മന്ത്രിക്കെതിരെയുള്ള ഒളിയമ്പാണെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിക്ക് നേരെയുണ്ടായ അക്രമം ഒരു 'നാടകമാണോ' എന്ന് ജോയ് മാത്യു ചോദിക്കുകയാണോ എന്ന് പലരും കമന്റ് ബോക്‌സില്‍ ചോദിക്കുന്നുണ്ട്.
ജോയ് മാത്യുവിന്റെ വാക്കുകള്‍
''എഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങള്‍ എന്ന് മാര്‍ക്‌സ്. എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം. നാടകം വളരട്ടെ!'' ജോയ് മാത്യുവിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha























