രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്; കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്ധന് മുഖ്യമന്ത്രിയുടെ കത്ത്
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്ബസിന് ആര്‍എസ്എസ് നേതാവായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്ധന് കത്തെഴുതി. സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന സ്ഥാപനം രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം വിഖ്യാതനായ ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര് നല്‍കണമെന്നാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
ഗവേഷണ കേന്ദ്രത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണിക്കപ്പെടുന്നുവെന്നത് മാദ്ധ്യമങ്ങളില്‍ നിന്നുമാണ് താന്‍ അറിഞ്ഞതെന്നും രാജ്യത്തെ പരമപ്രധാനമായ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രാഷ്ട്രീയപരമായ ഭിന്നതകള്‍ക്ക് അതീതമാണെന്നും അദ്ദേഹം തന്റെ കത്തിലൂടെ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha