പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ല; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും; ടി.പി.ചന്ദ്രശേഖരന് വധത്തെക്കുറിച്ച് സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ
കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരന് വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും രമ പറഞ്ഞു. വടകര മേഖലയില്‍ രവീന്ദ്രന് നിരവധി ബെനാമി ഇടപാടുകളുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാന്‍ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തന് മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ കോവിഡ് പ്രശ്നമില്ലായിരുന്നുവെന്നും രമ പറഞ്ഞു.
https://www.facebook.com/Malayalivartha