കോര്‍പ്പറേഷന്‍ ഭരണം കൈവിടാതെ എല്‍ഡിഎഫ്... വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്,കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം

കോര്‍പ്പറേഷന്‍ ഭരണം കൈവിടാതെ എല്‍ഡിഎഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. 55 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 38 ഇടങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് മുന്നേറ്റം ഒന്‍പത് വാര്‍ഡുകളില്‍ മാത്രം.
അതേസമയം കൊല്ലത്ത് ബിജെപി മികച്ച മുന്നേറ്റം നടത്തിയെന്നതും ശ്രദ്ധേയമാണ്. എന്‍ഡിഎയ്ക്ക് ഏഴിടത്ത് ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിടത്ത് സ്വതന്ത്രനാണ് ലീഡ്. കഴിഞ്ഞ 20 വര്‍ഷമായി എല്‍ഡിഎഫ് ആധിപത്യം തുടരുന്ന കോര്‍പ്പറേഷനാണ് കൊല്ലം.
"
https://www.facebook.com/Malayalivartha