സങ്കടമടക്കാനാവാതെ.... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം

മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം. കോഴിക്കോട് വടകര വള്ളിക്കാട്ട് സ്വദേശി അൻസാർ(28) ആണ് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്നുറങ്ങിയ അൻസാർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു
ഫുജൈറയിലെ മസാഫിയിലാണ് ദാരുണമായ സംഭവമുണ്ടായത്.വെള്ളിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാനായി പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അൻസാറിന്റെ മൃതദേഹം മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
"
https://www.facebook.com/Malayalivartha
























