ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. മാത്രമല്ല, ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ആസിഡ് ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. അതിജീവിച്ചവർക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ മൂന്നുലക്ഷം രൂപ, ഇരയുടെ ജീവിതാവസാനംവരെയുള്ള ചികിത്സയ്ക്കും നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്നതിനും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതികളുടെ മെച്ചപ്പെട്ട നടപ്പാക്കൽ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആസിഡ് ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം പ്രവൃത്തികൾ തടയുന്നതിന് വളരെ കഠിനമായ ശിക്ഷ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha






















