നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ട്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂര്‍

സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് പറയാനുള്ളതെല്ലാം പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്നും നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ടാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍.
''പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്വത്തോട് പറയും. അവസരം വരുമെന്നതില്‍ ഒരു സംശയവുമില്ല. പാര്‍ലമെന്റ് സമയത്ത് എല്ലാവരുമുണ്ടല്ലോ'' തരൂര്‍ പറഞ്ഞു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.
ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കാത്തത് വൈകി ക്ഷണിച്ചതുകൊണ്ടാണെന്നും തരൂര്‍ വിശദീകരിച്ചു. ''ഇന്നലെയോ അതിന്റെ തലേന്നോ ആയിരുന്നു അവര്‍ എന്നെ ക്ഷണിച്ചത്. നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് അപ്പോഴേക്കും ബുക്ക് ചെയ്തിരുന്നു'' തരൂര്‍ പറഞ്ഞു.
സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും മറുപടി പറയുന്നില്ലെന്നും ദുബായില്‍ വച്ചും മാധ്യമങ്ങളോട് തരൂര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തിയെന്നു വാര്‍ത്തകളില്‍ പറയുന്ന സമയത്തു താന്‍ വിമാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
28നു പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് തരൂര്‍. അടുത്തിടെ കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തന്നെ അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.
https://www.facebook.com/Malayalivartha






















