Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വെറുതേ മോഹിച്ചു... ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ മാറ്റാനുള്ള വിമത പക്ഷത്തിന്റെ നീക്കം പൊളിഞ്ഞു; ശോഭാ സുരേന്ദ്രന്‍ ഇനിയും കളിച്ചാല്‍ സുരേന്ദ്രന്‍ കളി പഠിപ്പിക്കും; ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ ആലോചന

21 DECEMBER 2020 10:28 AM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ മാറ്റാനുള്ള വിമത പക്ഷത്തിന്റെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ പൊളിച്ചത് സുരേന്ദ്രന്‍ തന്നെയാണ്. കേരളത്തിലെ ബി ജെ പി നേട്ടത്തിന്റെ യഥാര്‍ത്ഥ വിവരം ബിജെപി അഖിലേന്ത്യാ നേതൃത്വത്തെ ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് കെ. സുരേന്ദ്രന്റെ നേട്ടം. അതായത് ശോഭാ സുരേന്ദ്രന്‍ ഇനിയും കളിച്ചാല്‍ സുരേന്ദ്രന്‍ കളി പഠിപ്പിക്കും. രമേശ് ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ ബി.ജെ.പിയാണ് ഒന്നാം കക്ഷി. ഇനിയെങ്ങനെ സുരേന്ദ്രനെ മാറ്റാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം പറയും? ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാനാണ് ആലോചന.

തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പില്‍ ബി ജെ പി നേടിയത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകള്‍ കണക്കിലെടുത്താന്‍ എന്‍.ഡി.എക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞു.

പാലക്കാട് നഗരസഭയില്‍ നേടിയത് വലിയ വിജയമാണ് . പന്തളം നഗരസഭ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വര്‍ക്കലയിലും ഒരു സീറ്റിനാണ് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ചില നഗരസഭകളൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബി.ജെ.പി പ്രതിനിധികളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300ല്‍ അധികം പഞ്ചായത്തുകളില്‍ പ്രാതിനിധ്യം ലഭിച്ചുവെന്നും അദ്ദേഹം ലഭിച്ചു.

ദേശീയ ജനാധിപത്യ സഖ്യത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ത്രികോണ മത്സരത്തിന് പകരം ബി.ജെ.പിയും ഇരുമുന്നണികളിലൊന്നുമായി നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. 2800 സ്ഥലങ്ങളില്‍ എന്‍.ഡി.എ രണ്ടാമതെത്തി. ബി.ജെ.പിയെ തോല്പിക്കാന്‍ ഇരുമുണണികളും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളില്‍ പാര്‍ട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്. സി.പി.എം ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭയിലെ കുയ്യാലി വാര്‍ഡില്‍ ബി.ജെ.പി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യു.ഡി.എഫിനോട് 34 വോട്ടിന് തോറ്റപ്പോള്‍ എല്‍.ഡി.എഫിന് 70 വോട്ട് മാത്രമാണ് കിട്ടിയത്. സി.പി.എം ഇവിടെ യു.ഡി.എഫിന് വോട്ടുമറിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ബി.ജെ.പിയെ തോല്പിക്കാന്‍ എല്‍.ഡി.എഫുംയു.ഡി.എഫും ഒത്തുചേര്‍ന്നതിന് ചുക്കാന്‍ പിടിച്ചത് രമേശ് ചെന്നിത്തലയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യാദവകുലം മുടിയുമെന്നതുപോലെ ബി.ജെ.പി തകരുമെന്ന പറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിചെയ്യാന്‍ അണികളോടുള്ള സന്ദേശമായിരുന്നു. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫിനെ പിന്തുണച്ച യു.ഡി.എഫിന്റെ കഥ കഴിയുകയാണ് ചെയ്തത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്വന്തം പഞ്ചായത്തില്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരം കിട്ടാതിരിക്കാന്‍ ഇരുമുന്നണികളും ഒത്തുചേരുകയാണെന്ന് ബിജെപി കരുതുന്നു. ചെന്നിത്തലയുടെ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് യു.ഡി.എഫ് ഭരിക്കാന്‍ പോകുകയാണ്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് നയിക്കുക. ബി.ജെ.പിയെ തകര്‍ക്കാന്‍ എല്‍.ഡി.എഫുമായി ധാരണ ഉണ്ടാക്കിയ തിരുവനന്തപുരം കോര്‍പറേഷനില്‍ 75 വാര്‍ഡുകളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ കാര്യം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് ജില്ലയിലെ കാറടുക്ക, ബദിയടുക്ക. കുംബഡാജെ, വൊര്‍ക്കാടി, മീഞ്ച, കുമ്പള, പൈവളിക പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്‌ളോക്കിലും യു.ഡി.എഫ്, എല്‍.ഡി.എഫ്, എസ്.ഡി.പി.ഐ സഖ്യം വരികയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. . പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഈ സഖ്യം ഉണ്ട്. ബിജെപിക്ക് ജനവിധിയുള്ള പഞ്ചായത്തുകളില്‍ ജനവിധിയെ അട്ടിമറിച്ച് നിങ്ങള്‍ ഒരുമിച്ച് ഭരിച്ചാല്‍ അത് ജനങ്ങള്‍ മനസ്സിലാക്കിക്കൊള്ളുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

തിരഞ്ഞെടുപ്പില്‍ പിന്നെയെന്തിനാണ് രണ്ടു മുന്നണിയായി മത്സരിക്കുന്നതെന്ന് വ്യക്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ക്രോസ് വോട്ടിങ്ങ് നടന്ന സ്ഥലങ്ങില്‍ ഇരുമുന്നണികളെയും തുറന്നു കാട്ടാന്‍ തങ്ങള്‍ ഗൃഹസമ്പര്‍ക്കം നടത്തും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ നടക്കുന്ന കരുനിക്കങ്ങള്‍ക്ക് ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ട്. ഒ രാജഗോപാല്‍ പോലും സുരേന്ദ്രന്‍ വിമര്‍ശിച്ചു. എന്നാല്‍ ഇത്തരം നീക്കങ്ങളെയെല്ലാം സുരേന്ദ്രന്‍ തള്ളി. പാര്‍ട്ടിക്കെതിരെ നീങ്ങുന്ന നേതാക്കളെ പാര്‍ട്ടി തന്നെ നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends