Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരള തോൽവിയെ കോൺഗ്രസ്സ് ഹൈക്കമാൻഡ് ഗൗരവത്തോടെ കാണുന്നു ;നേതൃമാറ്റം ഉണ്ടാകുമോ ,ഞായറാഴ്‌ച നിർണായകം

21 DECEMBER 2020 03:40 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും പാര്‍ട്ടിക്കകത്തെ പരസ്യ വിഴുപ്പലക്കലും രൂക്ഷമായ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാധ്യത തള്ളാതെ കെസി വേണുഗോപാൽ. തദ്ദേശ തോൽവി എഐസിസി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പാർട്ടിയിൽ നിന്നുയർന്ന നേതൃമാറ്റ ആവശ്യത്തെ കെസി വേണുഗോപാൽ തള്ളിയിരുന്നു. എന്നാൽ കോൺഗ്രസിന് പിന്നാലെ ലീഗും ആർഎസിപിയും അടക്കമുള്ള ഘടകകക്ഷികളും നേതൃമാറ്റത്തിലൂന്നുമ്പോഴാണ് കെസിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.കേരള തോൽവിയെ ഹൈക്കമാൻഡ് കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്. ഞായറാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീ.കാര്യസമിതിയിൽ മുല്ലപ്പള്ളിക്കും ഹസ്സനുമെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരുകയാണെങ്കിൽ ഹൈക്കമാൻഡിന് അത് പൂർണ്ണമായും അവഗണിക്കാൻ ആകില്ല. ഈ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കുന്ന ഞായറാഴ്ചയിലെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമേറി.

അതേസമയം നിലവിൽ ഘടക കക്ഷികളുമായി താരിഖ് അൻവർ ചർച്ചനടത്തുന്നതിൽ തീരുമാനമൊന്നും ആയിട്ടില്ല. കോൺഗ്രസിലെ തിരുത്തൽ നടപടി നോക്കുകയാണ് ലീഗ് അടക്കമുള്ള കക്ഷികൾ . യുഡിഎഫിൽ എല്ലാം ലീഗ് തീരുമാനിക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന കോൺഗ്രസിലെ തിരുത്തൽ നടപടിക്ക് തിരിച്ചടിയാണ്. ഇനി കെപിസിസി അധ്യക്ഷനെ മാറ്റിയാൽ അത് ലീഗ് സമ്മർദ്ദത്തിന് വഴങ്ങി എന്ന പഴി കേൾക്കേണ്ടിവരും. സിപിഎമ്മും ബിജെപിയും കൂടുതൽ സമർത്ഥമായി നേതൃമാറ്റം കോൺഗ്രസ്സിനെതിരെ ആയുധമാക്കും. ഡിസിസികളിൽ പുന:സംഘടന ഉറപ്പാണ്. അതിനപ്പുറത്തേക്കുള്ള മാാറ്റങ്ങളിൽ ഹൈക്കമാൻഡ് വളരെ സൂക്ഷിച്ചായിരിക്കും തീരുമാനം എടുക്കുക .അതെ സമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ വിവാദത്തില്‍ പ്രതികരിച്ച് വടകര എം.പി കെ. മുരളീധരന്‍ രംഗത്ത് വന്നിരുന്നു . നിലവില്‍ നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനവും പരിശ്രമവുമാണ് പാര്‍ട്ടിക്കകത്ത് വേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.അതേസമയം പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ലീഗല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നേതൃത്വത്തെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോടും തൃശ്ശൂരിലും സമാനമായ ഫ്ളക്സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് കൂട്ടായ പ്രവര്‍ത്തനമില്ലെന്ന വിമര്‍ശനവുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയ കാരണം. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.ആദ്യം രാഷ്ട്രീയകാര്യ സമിതിയെ വിശ്വാസത്തിലെടുക്കുക. ജംബോ കമ്മിറ്റി ആദ്യം പിരിച്ചുവിടണം. ഈ കമ്മിറ്റികള്‍ ഒരു ഭാരമാണ്. കെ.പി.സി.സി ഓഫീസില്‍ മുറി അടച്ചിരുന്ന് മൂന്നോ നാലോ നേതാക്കന്മാര്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങളും മുരളീധരന്‍ ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends