Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'മനോനില മാറുന്നതിനനുസരിച്ച്‌ അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയന്‍. പാര്‍ട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേര്‍തിരിവില്ലാതെ ആരെയും അധിക്ഷേപിക്കാന്‍ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്...' മുഖ്യമന്ത്രിയെ വിമർശിച്ച് പി​.കെ ഫിറോസ്

21 DECEMBER 2020 04:08 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എം.എസ്​.എഫ്​​ നേതാവ്​ ഫാത്തിമ തഹ്​ലിയയുടെ ഫേസ്​ബുക്​ പോസ്റ്റ്​ വിവാദമായി പശ്ചാത്തലത്തില്‍ പ്രതികരണവുമായി യൂത്ത്​ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്​. മുഖ്യമന്ത്രിയുടെ മുന്‍കാല പ്രയോഗങ്ങള്‍ ഓര്‍മിപ്പിച്ച പി​.കെ ഫിറോസ്​ അദ്ദേഹത്തിന്‍റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോത്സുകതയും ചൂണ്ടിക്കാട്ടാനും തിരുത്താനും പാര്‍ട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറിക്കുകയുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പരാമർശം നടത്തിരിക്കുന്നത്.

പി.കെ ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

രാഷ്ട്രീയ വിമര്‍ശനങ്ങളോടുള്ള പ്രതികരണങ്ങളെ ഒരുതരം മല്ലയുദ്ധത്തിന്റെ ഭാഷയിലേക്ക് പരിവര്‍ത്തിപ്പിച്ച നേതാവാണ് പിണറായി വിജയന്‍. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്ബോള്‍ അദ്ദേഹം പ്രകോപിതനാവുകയും പ്രകോപനമുണ്ടാവുമ്ബോള്‍ നിയന്ത്രണം വിടുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം അല്‍പ്പന്റെ അഹന്ത നിറഞ്ഞ ഭാഷയാണ് നമ്മള്‍ കേട്ടത്. ആവര്‍ത്തനം കൊണ്ട് സാധാരണമായിത്തീര്‍ന്നതും കേട്ടുകേട്ട് ശീലിച്ചുപ്പോയതുമായ ഒന്നാണ് നമുക്കിപ്പോള്‍ പിണറായി വിജയന്‍. അതുകൊണ്ടാണ്, 'ഉറുമ്ബിന് തീറ്റ കൊടുക്കാന്‍ മറക്കരുത്' എന്ന വാചകം പിആര്‍ ഏജന്‍സികള്‍ എഴുതിക്കൊടുത്ത കുറിപ്പടിയില്‍ നിന്ന് അദ്ദേഹം വായിക്കുന്നത് കേട്ടപ്പോള്‍ കേരളം അമ്ബരന്നുപോയത്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം കാണുമ്ബോള്‍ അറിയാതെ നമ്മളില്‍ ചിരി പടരുന്നത്.

പിണറായി വിജയന്‍ പ്രകോപിതനായ ചില സന്ദര്‍ഭങ്ങള്‍ നോക്കൂ. പത്രവാര്‍ത്തകള്‍ കണ്ട് നിയന്ത്രണം വിട്ടപ്പോഴാണ് മാതൃഭൂമി പത്രാധിപരെ അദ്ദേഹം 'എടോ ഗോപാലകൃഷ്ണാ..' എന്ന് വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച്‌ മുന്നണി വിട്ടുപോയ എന്‍ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്, കൊല്ലത്ത് തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ട് പരിഭ്രാന്തനായപ്പോഴാണ്. പ്രായം കൊണ്ടും പദവി കൊണ്ടും ഏവര്‍ക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ടജീവി' എന്നുവിളിച്ചത്, മത്തായി ചാക്കോയുടെ മരണാസന്ന വേളയില്‍ നടന്ന മതാനുഷ്ഠാന ചടങ്ങിലെ സത്യം വെളിപ്പെട്ടതിനെത്തുടര്‍ന്ന് സമചിത്തത നഷ്ടപ്പെട്ടപ്പോഴാണ്.

തിരുവനന്തപുരത്ത് സിപിഎം ബിജെപി ഒത്തുതീര്‍പ്പ് ചര്‍ച്ച മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജാള്യതയില്‍ നിന്നാണ് അവരോട് 'കടക്ക് പുറത്ത്' എന്ന ആക്രോശമുണ്ടായത്. ടി പി ചന്ദ്രശേഖരന്‍ എന്ന ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റിന്റെ പടയോട്ടത്തില്‍ സിപിഎം എന്ന പിണറായിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ഇളകുമോയെന്ന അങ്കലാപ്പില്‍ നിന്നാണ്. 'കുലംകുത്തി' എന്ന ഏറ്റവും ഹീനമായ നാടുവാഴിഭാഷ ആ നാവിലൂടെ പുറത്തുവന്നത്. ടിപിയുടെ ചോര പിന്തുടര്‍ന്ന് വേട്ടയാടിയപ്പോഴാണ് പരിഭ്രാന്തനായി 'കുലംകുത്തി എന്നും കുലംകുത്തി തന്നെ' എന്നാവര്‍ത്തിച്ചത്.

മനോനില മാറുന്നതിനനുസരിച്ച്‌ അക്രമാസക്തമായി മാറുന്ന ഭാഷയുടെയും ശൈലിയുടെയും ആള്‍രൂപമാണ് പിണറായി വിജയന്‍. പാര്‍ട്ടി വേദിയെന്നോ പൊതുവേദിയെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടി അണികളെന്നോ പൊതുജനങ്ങളെന്നോ വേര്‍തിരിവില്ലാതെ ആരെയും അധിക്ഷേപിക്കാന്‍ എല്ലാകാലത്തും അതുപയോഗിച്ചിട്ടുണ്ട്. നിയമസഭ പോലും ആ ആക്ഷേപവാക്കുകള്‍ക്ക് വേദിയായി. പിണറായി വിജയന്റെ ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോല്‍സുകതയും ചൂണ്ടിക്കാട്ടാനോ തിരുത്താനോ പാര്‍ട്ടിയും നേതാക്കളും ഇന്നേവരെ തയ്യാറായിട്ടില്ല. ഒരു സാംസ്കാരിക നായികാനായകരും വിമര്‍ശനങ്ങളുമായി മുന്നോട്ടുവന്നിട്ടുമില്ല.

മല്ലയുദ്ധത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത് കൊണ്ടാണ്, അക്രമാസക്തി അടിസ്ഥാനവികാരമായി നിലനില്‍ക്കുന്ന ഇടതുപക്ഷ ആള്‍ക്കൂട്ടത്തിന് പിണറായി വിജയന്‍ ഇരട്ടച്ചങ്കനായ ആരാധ്യപുരുഷനായി മാറുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ട ആ ആള്‍ക്കൂട്ടത്തിലാണ് അദ്ദേഹത്തിന് 'ഇതിഹാസം തീര്‍ത്ത രാജയായി' വാഴാന്‍ കഴിയുന്നത്. അക്കൂട്ടത്തില്‍ സാംസ്കാരിക നായകര്‍ മുതല്‍ നവോത്ഥാന നായകര്‍ വരെയുണ്ട്. കൊലയാളി സംഘങ്ങളും കൊള്ളസംഘങ്ങളും കൂലിയെഴുത്തുകാരുമുണ്ട്. സിനിമാ/നാടകങ്ങളിലെ നായക/വില്ലന്‍ വേഷക്കാരുണ്ട്. ജേര്‍ണലിസ്റ്റുകളും ഫെമിനിസ്റ്റുകളുമുണ്ട്.

പാര്‍ട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളോട് ഏറ്റുമുട്ടലിന്റെ ഭാഷയില്‍ മാത്രം സംസാരിച്ചുശീലിച്ച 'ഇതിഹാസരാജ', പാര്‍ട്ടി അടിമകളുടെ ആള്‍ദൈവം തന്നെയാണ്. ഉന്‍മാദത്തിന്റെ മൂര്‍ധന്യത്തില്‍ അടിമക്കൂട്ടം പുറപ്പെടുവിക്കുന്ന ഒച്ചയാണ്, 'പിണറായി ഡാ!' എന്ന വായ്ത്താരിയായി നാം കേള്‍ക്കുന്നത്.ആ ഭക്തജനസംഘം കെട്ടിയുയര്‍ത്തിയ ദൈവബിംബത്തിനുനേരെയാണ് 'തട്ടമിട്ട ഒരു താത്തക്കുട്ടി' 'മിസ്റ്റര്‍' എന്നും 'താന്‍' എന്നും വിളിച്ചുകൊണ്ട് വിരല്‍ചൂണ്ടി ചോദ്യമുന്നയിച്ചത്.

ആ ചോദ്യത്തിനുമുമ്ബില്‍ തകര്‍ന്നുവീഴുന്നത് പിണറായി വിജയന്റെ വ്യാജബിംബം മാത്രമല്ല, ഇടതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ കപടമായ ആത്മവിശ്വാസം കൂടിയാണ്. അപ്പോഴവര്‍ പ്രകോപിതരാവും. രാഷ്ട്രീയ ശരികള്‍ മറന്നുപോകും. ഫാഷിസ്റ്റ് വിരുദ്ധതയുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും. സംഘിഭാഷയില്‍ ആക്രോശിക്കും. എല്ലാ നാട്യങ്ങളും വെളിപ്പെടും. അറിയാതെ ഓരിയിട്ടുപോകും. നിലാവ് കാണുമ്ബോള്‍ അറിയാതെ ഓരിയിട്ടുപോകുന്ന നീലക്കുറുക്കന്‍മാര്‍ ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനത്തിലുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends