Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 34,847 സാമ്പിളുകൾ; ഇന്ന് 27 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2982 പേര്‍ക്ക്; 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

21 DECEMBER 2020 06:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,82,223 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കല്‍ സ്വദേശിനി ഷീല (49), കൊല്ലം കൊട്ടാരക്കര സ്വദേശി സജിമോന്‍ (49), ഇരവിപുരം സ്വദേശിനി ഷീജ (47), ആലപ്പുഴ കാവാലം സ്വദേശിനി ചെല്ലമ്മ (80), തോന്നക്കാട് സ്വദേശി കെ.വി. തമ്പാന്‍ (70), കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ് (66), ചങ്ങനാശേരി സ്വദേശി എ.ജെ.ജോസ് (75), എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി പി.എസ്. രാജന്‍ (72), പുതുപ്പാടി സ്വദേശി എം.എം. മുസ്തഫ (72), പനംപിള്ളി നഗര്‍ സ്വദേശി ശാന്തി പി ലാലന്‍ (85), കോതമംഗലം സ്വദേശി പി.പി. അഗസ്റ്റിന്‍ (86), ചിറ്റാറ്റുകര സ്വദേശി സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി അമീന്‍ (58), കുണ്ടന്നൂര്‍ സ്വദേശി നാരായണന്‍ (93), തൃപ്പുണ്ണിത്തുറ സ്വദേശി രജനീകാന്ത് (41), തൃശൂര്‍ കണ്ടശംകടവ് സ്വദേശി മാത്യൂസ് (73), ചാലക്കുടി സ്വദേശി കെ.ടി. ഔസേപ്പ് (81), ചെമ്പൂച്ചിറ സ്വദേശി ദിനേശന്‍ (50), പാലക്കാട് കോട്ടപ്പാടം സ്വദേശി അബ്ദു (58), മലപ്പുറം കരക്കുന്ന് സ്വദേശിനി ഫാത്തിമ (70), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഹാജി (68), കോഴിക്കോട് സ്വദേശിനി കുഞ്ഞൈഷ (65), വയനാട് സ്വദേശിനി പാത്തു (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 596, കോഴിക്കോട് 488, എറണാകുളം 297, പാലക്കാട് 185, തൃശൂര്‍ 247, ആലപ്പുഴ 222, കൊല്ലം 233, തിരുവനന്തപുരം 155, കോട്ടയം 197, കണ്ണൂര്‍ 135, പത്തനംതിട്ട 72, വയനാട് 64, ഇടുക്കി 51, കാസര്‍ഗോഡ് 40 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 227, കൊല്ലം 333, പത്തനംതിട്ട 250, ആലപ്പുഴ 202, കോട്ടയം 511, ഇടുക്കി 35, എറണാകുളം 476, തൃശൂര്‍ 590, പാലക്കാട് 226, മലപ്പുറം 694, കോഴിക്കോട് 495, വയനാട് 120, കണ്ണൂര്‍ 304, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,45,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,610 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ബുധനാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 10), കായംകുളം മുന്‍സിപ്പാലിറ്റി (18), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (4, 5, 8), ചെറുകോല്‍ (6), സീതത്തോട് (6), തെള്ളിയൂര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ അയ്മനം (20), കാസര്‍ഗോഡ് ജില്ലയിലെ ബാല്ലൂര്‍ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 457 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (23 minutes ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (38 minutes ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (42 minutes ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (49 minutes ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (1 hour ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (2 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (2 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (3 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (4 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (4 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (4 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (4 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends