Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മയക്കുമരുന്ന് പ്രവാഹം... പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടി കണക്കിന് രൂപയുടെ മയക്കുമരുന്നുകള്‍ എത്തുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു

22 DECEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായ എറണാകുളം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തുമെന്ന് കരുതുന്നത്. .ഇതില്‍ ഏറിയ പങ്കും ഇടുക്കിയിലെ റിസോര്‍ട്ടുകളിലേക്കാണ് ഒഴുകുന്നത്. പല പാര്‍ട്ടികളും സംഘടിപ്പിക്കുന്നത് സാമൂഹിക മാധ്യമ കൂട്ടായ്മകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ പങ്കെടുക്കുന്നവരില്‍ അധികവും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ഉള്ളവരാണ്. അവരുടെ സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പോലീസ് പോലും നിഷ്പ്രഭമാകും.

വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരു യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റിലായത് സംസ്ഥാനത്ത് നടക്കുന്ന നിശാ പാര്‍ട്ടികളില്‍ ഒരു മാത്രമാണെന്ന് പോലീസ് കരുതുന്നു . 58 പേരാണ് നിശപാര്‍ട്ടിയില്‍ പങ്കെടുത്തത്. റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കൂ. പക്ഷേ റിസോര്‍ട്ട് ഉടമ സി പി ഐക്കാരനാണെന്നതാണ് പ്രധാന വെല്ലുവിളി. മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉടമ പറഞ്ഞത്.

രാത്രി വൈകി ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അത് എത്ര ദിവസത്തേക്കാണെന്ന് മാത്രം തീരുമാനിച്ചിട്ടില്ല. എസ്. പി യുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

എല്‍എസ്ഡി സ്റ്റാമ്പ്, എക്സ്റ്റസി ടബ്ലറ്റ്, എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. സംഭവത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് എടുക്കും. കോടികള്‍ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവ. മികച്ച സാമ്പത്തിക ശേഷിയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത് .
കേരളത്തില്‍ ഏറ്റവും അധികം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് പറഞ്ഞ കണക്ക് അനുസരിച്ചാണെങ്കില്‍ ഇന്ത്യയില്‍ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊച്ചി.

കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയില്‍ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. ഇതിന് പിന്നാലെ കേരളത്തിലെ ബാറുകള്‍ പൂട്ടുകയും മദ്യലഭ്യതയില്‍ കുറവുണ്ടാകുകയും ചെയ്തതോടെ ലഹരി മരുന്നുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. ഓട്ടോറിക്ഷക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിയാണ് ഇതിന്റെ വില്‍പ്പന നടത്തുന്നത്.

കുറച്ചുകാലം മുന്‍പ് വരെ ലഹരി എന്നാല്‍ കഞ്ചാവ് എന്നായിരുന്നു ധാരണ. എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയില്‍ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുകള്‍ കൊച്ചിയില്‍ ലഭ്യമാണ്. സംസ്ഥാനത്തെ സിനിമാക്കാര്‍ക്കിടയില്‍ ഇത് വന്‍ തോതില്‍ എത്തുന്നുണ്ട്. അടുത്തിടെ ബെംഗളുരുവില്‍ പിടിയിലായ അനൂപ് മുഹമ്മദ് ഇതിന്റെ ഏജന്റാണ്. ബിനീഷ് കോടിയേരിക്ക് എല്ലാ ഇടപാടുകളിലും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകള്‍ ബസുകള്‍ ചരക്കുവാഹനങ്ങള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ ഏറ്റവും അധികം കേരളത്തിലേക്ക് എത്തുന്നത്. വലിയ സംഘബലമുള്ള ലോബികളാണ് ലഹരിവസ്തുക്കളുടെ വിതരണവും മറ്റും നിയന്ത്രിക്കുന്നത്. സിനിമകളില്‍ കാണുന്നത് പോലെയുള്ള ഗ്യാംങുകളും മറ്റും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പോലുള്ള സ്ഥലങ്ങളില്‍ സജീവമായുണ്ട്.
ചെന്നൈ, ബാംഗ്‌ളൂര്‍ എന്നീ നഗരങ്ങള്‍ കൊച്ചിയേക്കാള്‍ കൂടുതല്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ്. ഇവിടങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് വരുമ്പോള്‍ കഞ്ചാവ് എത്തിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും നല്‍കാറുണ്ട്. പരിശോധനകള്‍ നടക്കാറില്ലാ എന്നതാണ് ഇവര്‍ക്ക് ഏറ്റവും സഹായകരമായ ഘടകം.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടെ മാത്രം വില്‍ക്കാന്‍ സാധിക്കുന്ന ഗുളികകള്‍ ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ലഭിക്കും. ഇതിനും നല്ല കച്ചവടം നടക്കാറുണ്ട്. ഹെറോയിന്‍ , മയക്കുമരുന്നു പോലുള്ളവയ്ക്ക് വലിയ വില നല്‍കേണ്ടതിനാല്‍ പണക്കാരുടെ വിഹാരകേന്ദ്രങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ നടത്തപ്പെടുന്ന നിശാപാര്‍ട്ടികള്‍, ഡി.ജെ. നൈറ്റ്, ഡാന്‍സ് പാര്‍ട്ടികള്‍ എന്നിവിടങ്ങളിലാണ് ഇവ ലഭിക്കുന്നത്.

ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങള്‍ ഇവിടങ്ങളില്‍ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലെ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ െ്രെഡവര്‍മാര്‍ ഏജന്റുമാരായും വിതരണക്കാരായുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്.കൊച്ചിയില്‍ മാത്രം ഒതുങ്ങിയിരുന്ന പാര്‍ട്ടികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപിച്ചു എന്നതാണ് പുതിയ മാറ്റം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികള്‍ കൊച്ചിയില്‍ വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റകത്യങ്ങള്‍ക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളും ഈ കണ്ണികള്‍ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
കേരളം തദ്ദേശ തെരഞ്ഞടുപ്പില്‍ വ്യാപരിച്ച സമയത്താണ് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയത്. ഇത് നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. ഏതായാലും പുതുവത്സരത്തിലെ ലഹരിവേട്ട കര്‍ശനമായി നേരിടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends