Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും നിയമകുരുക്കില്‍; കോവിഡ് വിലക്കിനിടയില്‍ ഭാര്യയുടെ ഗുരുവായൂര്‍ ദര്‍ശനം ;അഡ്മിനിസ്‌ട്രേറ്റര്‍ തെറിക്കുമോ ?

22 DECEMBER 2020 02:22 PM IST
മലയാളി വാര്‍ത്ത

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും നിയമകുരുക്കില്‍.അദ്ദേഹത്തിന്റെ ഭാര്യ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് വിലക്കിനിടയില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതി നടപടി നിര്‍ദ്ദേശിച്ചേക്കും. ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയില്‍ അതിശക്തമായി മുന്നോട്ടുപോകാന്‍ ബി ജെ പി ശ്രമിക്കും. ഇനിയറിയേണ്ടത് അഡ്മിനിസ്‌ട്രേറ്റര്‍ തെറിക്കുമോ എന്നാണ്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ അമര്‍ഷം പുകയുകയാണ്. ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഭാര്യയെ രക്ഷിക്കാമായിരുന്നിട്ടും അത് ചെയ്യാത്തതിലാണ് ദേവസ്വം മന്ത്രിക്ക് അത്യപ്തി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ അത്യപ്തിയുണ്ട്.എന്നാല്‍ കോവിഡ് ചട്ടം മന്ത്രിഭാര്യ ലംഘിച്ചിട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്ന സമയത്താണ് ഗുരുവായൂര്‍ ക്ഷേത്രനാലമ്പലത്തില്‍ ദേവസ്വം മന്ത്രിയുടെ പത്‌നിയും രണ്ടു വനിതകളും ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇത് സ്ഥിതീകരിച്ചത്.ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിയെ ഞെട്ടിച്ചു. ദേവസ്വം മന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബോര്‍ഡാണ് ഗുരുവായൂര്‍ ഭരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ദര്‍ശനം നടത്തിയതെന്നാണ് ദേവസ്വം അഡിമിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ നാലമ്പലത്തില്‍ മന്ത്രി ഭാര്യ ദര്‍ശനം നടത്തിയ സമയത്ത് ആര്‍ക്കും ദര്‍ശനം അനുവദിച്ചിരുന്നില്ല.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയടക്കമുള്ളവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നാലമ്പലത്തില്‍ ദര്‍ശനം നടത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് തൃശ്ശൂര്‍ സ്വദേശി നാഗേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയിരുന്നു.

നവംബര്‍ 24-ന് വൈകീട്ട് ദേവസ്വം മന്ത്രിയുടെ ഭാര്യയും മറ്റുരണ്ട് വനിതകളും ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. വാതില്‍മാടത്തിന് മുന്നില്‍നിന്ന് ഇവര്‍ ദര്‍ശനം നടത്തി. 25-ന് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ ദേവസ്വം ചെയര്‍മാനും രണ്ടു മെമ്പര്‍മാരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മിഷണറും ഭാര്യയും അപ്പോള്‍ നാലമ്പലത്തിലുണ്ടായിരുന്നു. ഇതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളായിരുന്നു.

ഇവരോട് മന്ത്രിപത്‌നി നാലമ്പലത്തില്‍ കയറാനും നിര്‍മാല്യം തൊഴാനും അനുമതിതേടി. അടുത്തിടെ അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നാലമ്പലത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെന്നുമാണ് വിശദീകരണത്തില്‍ പറയുന്നത്. നാലമ്പലത്തിലേക്ക് പ്രവേശനം വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ലെന്നും വിശദീകരണത്തിലുണ്ട്. എന്നാല്‍, ഈ കാലത്ത് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി ഭക്തര്‍ക്ക് ക്ഷേത്രത്തിന്റെ വാതില്‍മാടം വരെയേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇതില്‍ വലിയ അപാകതയൊന്നുമില്ല. എന്നാല്‍ നിയമ ലംഘനം നിയമ ലംഘനം തന്നെയാണ്.

കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്ക് ഈശ്വരവിശ്വാസം പറഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈശ്വരവിശ്വാസം പാടില്ലെന്ന് പറഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ പാര്‍ട്ടിക്ക് ഇതില്‍ വിഷമം തോന്നേണ്ട കാര്യമില്ല. അതേസമയം തദ്ദേശ തെരഞ്ഞടുപ്പില്‍ വലിയ വിജയം നേടി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും മന്ത്രിക്കെതിരെ അത്യപ്തിയുണ്ട് .മുമ്പും ഗുരുവായൂര്‍ സന്ദര്‍ശിച്ച് കടകം പള്ളി വിവാദത്തിലായിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends