Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്...' അഡ്വ. ഫാത്തിമ തഹ്‍ലിയ

22 DECEMBER 2020 02:32 PM IST
മലയാളി വാര്‍ത്ത

സമസ്തക്കെതിരെ പോലും വർഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ വ്യക്തമാക്കുകയുണ്ടായി. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയുമെന്നും അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നതെന്നും അതിന്‍റെ ഭാഗമാണ് ഈ വർഗീയ ചാപ്പയടിയെന്നും തഹ്‍ലിയ കുറിക്കുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

സമസ്തക്കെതിരെ പോലും വർഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്‍റെ പ്രവർത്തിയിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗ്ഗീയ ചാപ്പ പതിയും. അവർ സമുദായ നേതാക്കളെ തിരഞ്ഞു പിടിച്ചു വർഗ്ഗീയവാദിയാക്കും. അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നത്. അതിന്‍റെ ഭാഗമാണ് ഈ വർഗ്ഗീയ ചാപ്പയടി. "കേരളത്തിലെ രാഷ്ട്രീയ അധികാരം മുസ്‍ലിം ലീഗ് വഴി മുസ്‍ലിം സമുദായം നിയന്ത്രിക്കുന്നേ" എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു മുസ്‍ലിം ഭീതിയും മുസ്‍ലിം വിരുദ്ധ വികാരവും ഉയർത്തി വിട്ട് വർഗ്ഗീയ ധ്രുവീകരണം നടത്തി വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നത്.

കോടിയേരിയുടെയും പിണറായിയുടെയും ജയരാജന്‍റെയും പ്രസ്താവനകൾ ഈ ലക്ഷ്യം വെച്ചാണ്. ഈ സോഷ്യൽ എൻജിനീയറിങ്ങിന്‍റെ ഭാഗമായി അവർ ഇനിയും ഒരുപാട് മുസ്‍ലിം സംഘടനകളെ രാക്ഷസവത്കരിക്കും. ഈ അമിത് ഷാ മോഡൽ സോഷ്യൽ എൻജിനിയറിങ്ങിന്‍റെ മറ്റൊരു പദ്ധതിയാണ് സവർണ്ണ സംവരണം. തരാതരം പോലെ ന്യൂനപക്ഷ കാർഡും ഭൂരിപക്ഷ കാർഡും പുറത്തിറക്കുന്ന പാർട്ടിയായ സി.പി.എം വരുന്ന തിരഞ്ഞെടുപ്പിൽ കളിക്കാൻ പോകുന്നത് തീക്കളിയാണ്. തുടർഭരണം എന്ന താത്കാലിക ലാഭം കണ്ട് കേരളത്തെ ഉത്തർപ്രദേശാക്കാൻ ശ്രമിക്കുന്ന അഭിനവ സംഘികളെ തിരിച്ചറിയുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends