പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു; ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കും; തീരുമാനം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടേത്

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കും. മലപ്പുറം ജില്ല ലീഗ് ഓഫിസില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെതാണ് തീരുമാനം.
നിലവില്‍ മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. യു.ഡി.എഫിനെ വിജയത്തിലേക്ക് കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തും മുസ്ലിംലീഗിെന്റ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ചിലരുടെ നീക്കമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനെ പൊളിച്ചു കൊടുക്കാന്‍ വരും ദിവസങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും.
പാര്‍ട്ടി അണികളിലുള്ള അവ്യക്തത മാറ്റാനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവാനുമാണ് നേരത്തേ തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നു. സംസ്ഥാനത്ത് യു.ഡി.എഫിന് മേല്‍കൈ ഉണ്ടാക്കാന്‍ വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
https://www.facebook.com/Malayalivartha