ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി; അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്

ശബരിമല സ്വര്‍ണകട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി. കട്ടിളപ്പാളി കേസില്‍ ഇന്ന് പോറ്റിക്ക് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്നിറങ്ങിയത്. ദ്വാരപാലക കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്ന സമയത്തെല്ലാം ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
എന്നാല്‍ റിമാന്‍ഡിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം, പോറ്റിക്ക് ജാമ്യം ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയക്കുമെന്ന വിവരങ്ങള്‍ രാവിലെ പുറത്തുവന്നിരുന്നു. ജാമ്യം കിട്ടിയതോടെ ഇഡി നടപടികള്‍ വേഗത്തിലാക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























