ആഷിഖ് തോന്നയ്ക്കലെന്ന നന്മ മരം; പണി കള്ളനോട്ടടി; ചാരിറ്റിയുടെ മാറവിലെ കള്ളനോട്ട് സംഘങ്ങള്‍;കേരള പോലീസ് പിന്നാലെ; തള്ളിപ്പറഞ്ഞ് മറ്റു നന്മ മരങ്ങള്‍; ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുന്നു

കേരളത്തില്‍ ചാരിറ്റിയുടെ മറവില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്. അതു തന്നെയാണ് ഇന്നലെ ആഷിഖ് തോന്നയ്ക്കല്‍ എന്ന നന്മ മരം അറസ്റ്റിലായപ്പോള്‍ വീണ്ടും തെളിഞ്ഞത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്ത സംഭവത്തിലാണ് ആഷിഖ് തോന്നയ്ക്കല്‍ എന്ന 35 കാരനെ അറസ്റ്റ് ചെയ്ത്.
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കേന്ദ്രീകരിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണ് പോലീസ് പിടികൂടിയ ആഷിഖ്്. ആഷിഖ് വാടകവീടെടുത്താണു കള്ളനോട്ട് അടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. കാട്ടായിക്കോണം നെയ്യനമൂലയില്‍ വാടകവീട്ടില്‍ യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു ഇയാള്‍.
വര്‍ക്കലയില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ട് പേരില്‍ നിന്നാണ് പോലീസിന് കള്ളനോട്ടടിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പരിശോധന തുടരുകയാണെന്നും നിരീക്ഷണത്തിലുള്ള ചിലര്‍ അറസ്റ്റിലാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
ആഷിഖിന്റെ കാട്ടായിക്കോണത്തെ വീട്ടില്‍ നിന്നു കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തിയത്. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ നിന്നു പിടികൂടി.
അതെ സമയം തന്നെ ആഷിഖിനെതിരെ ഫിറോസ് കുന്നില്‍ പറമ്പില്‍ രംഗത്ത് വന്നു. ഇത് തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണെന്നും എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ നന്മയുള്ള യഥാര്‍ഥ മനുഷ്യനായി ജീവിക്കൂവെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷ. താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്. എല്ലാം തെറ്റായിപോയി എന്നെക്കൊണ്ട് മറ്റുള്ളവര്‍ കളിപ്പിച്ചതാണെന്നും നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു
നിന്റെ ദ്രോഹം കാരണമാണ് നാന്‍ ഒരിക്കല്‍ ചാരിറ്റിപോലും നിര്‍ത്തിയത്, ഇവന്‍ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും ഇതൊരു പരീക്ഷണമാണ്, എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ നന്മയുള്ള യഥാര്‍ഥ മനുഷ്യനായി ജീവിക്കു. ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരു വാക്കല്ല, പണമുണ്ടാക്കാനുള്ള മാര്‍ഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം. അവന് വേദനിക്കുമ്പോള്‍ നമ്മുടെ കണ്ണിന്നു കണ്ണുനീര്‍ വരണം. അതിനൊന്നും കഴിയില്ലെങ്ങില്‍ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം.
ഇതൊരു ശിക്ഷതന്നെയാണ്. നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ......
https://www.facebook.com/Malayalivartha