Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

കേരളത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ പ്രിയങ്കരിയായി മാറിയിട്ടുള്ള സുഗതകുമാരി ടീച്ചറിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അഭയിലൂടെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്‌ക്കെത്താന്‍ ടീച്ചര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ടീച്ചര്‍ പ്രത്യേകിച്ച് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു....അനുശോചന അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ

23 DECEMBER 2020 04:36 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരി ടീച്ചറിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്‌നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. കുറച്ചുനാള്‍ മുമ്പേ ചില അംഗീകാരങ്ങളില്‍ അഭിനന്ദനങ്ങള്‍ പറയുന്നതിന് വേണ്ടി ടീച്ചര്‍ വിളിച്ചിരുന്നു.

മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ടീച്ചറിനെ ഞാന്‍ നേരിട്ട് വന്ന് കാണാത്തത് കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതു കൊണ്ടാണെന്ന് ടീച്ചറിനോടും പറഞ്ഞു. രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പക്ഷെ ടീച്ചര്‍ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ പ്രിയങ്കരിയായി മാറിയിട്ടുള്ള സുഗതകുമാരി ടീച്ചറിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അഭയിലൂടെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്‌ക്കെത്താന്‍ ടീച്ചര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ടീച്ചര്‍ പ്രത്യേകിച്ച് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യത്തെ വനിത കമ്മീഷന്‍ അധ്യക്ഷയായി നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു. സുഗത കുമാരി ടീച്ചറെ പറ്റിയുള്ള ഒരു വിശദീകരണം കേരളത്തിന് ആവശ്യമില്ല. പരിസ്ഥിതിയേയും മനുഷ്യനേയും സ്‌നേഹിച്ചുകൊണ്ട് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ധീരമായി തുറന്ന് പറഞ്ഞ് കേരള സമൂഹത്തിന്റെ കൂടെ എന്നും സജീവമായി ടീച്ചര്‍ ഉണ്ടായിരുന്നു. മനുഷ്യ മനസിന്റെ ആര്‍ദ്രതലങ്ങളെ സ്പര്‍ശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകള്‍ക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്‌നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചര്‍ക്ക് കണ്ണീരോടെയല്ലാതെ വിടനല്‍കുവാന്‍ കേരളീയ സമൂഹത്തിന് കഴിയില്ല. അവരുടെ നിര്യാണം കടുത്ത വേര്‍പാടിന്റെ വേദനയുളവാക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ടീച്ചറിന് എല്ലാ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (1 minute ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (33 minutes ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (45 minutes ago)

മേഘാലയില്‍ കല്‍ക്കരി ഖനിയിലെ സ്‌ഫോടനത്തില്‍ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

വാഷിങ്ടന്‍ പോസ്റ്റിന്റെ കൂട്ട പിരിച്ചുവിടലില്‍ ഇഷാന്‍ തരൂരും: മകനെ പുറത്താക്കിയത് വലിയ നഷ്ടമെന്ന് ശശി തരൂര്‍  (1 hour ago)

അടിമത്തം നിയമവിധേയം കുറഞ്ഞ ശിക്ഷ ചാട്ടവാറടി .. ഭർത്താവിന് ഭാര്യയെ തല്ലാം! ബന്ധുവീട്ടില്‍ പോയാൽ തടവ് !!  (1 hour ago)

നാളെ ഖമനേയിയെ ചുരുട്ടിക്കൂട്ടും!! നിർണായക ചർച്ച മസ്‌ക്കറ്റിൽ ഇറാനിയൻ ഡ്രോണിനെ തകർത്തെറിഞ്ഞ് യു.എസ് !!  (2 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കോട്ടൂരില്‍ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

പ്രവാസികളേ..നിങ്ങളറിഞ്ഞോ ? പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹേൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം പ്രവാസികൾക്ക് സന്തോഷവാർത്ത  (2 hours ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി; അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്  (2 hours ago)

ഇംഗ്‌ളണ്ടില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

സ്ത്രീയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends