'പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി.കാലമേ നന്ദി...' വൈറലായി സംവിധായകന്റെ കുറിപ്പ്
ബിജു മേനോനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി ബോബൻ സാമുവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'റോമൻസ്'. ഹിറ്റ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം പ്രതിപാദിച്ചത് രണ്ട് കള്ളന്മാരുടെ കഥയായിരുന്നു. തടവു പുള്ളികളായ കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. ചില സാഹചര്യങ്ങൾ കൊണ്ട് പൂമാല ഗ്രാമത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പള്ളിപ്പെരുന്നാള്‍ നടത്താനായി റോമില്‍ നിന്നും വരുന്ന പള്ളിയിലച്ചന്മാരായി ആള്‍മാറാട്ടം നടത്തുന്നതോട് കൂടിയാണ് കഥ ആരംഭിക്കുന്നത്.
എന്നാൽ ഈ ചിത്രത്തിലെ തടവു പുള്ളികളായ കഥാപാത്രങ്ങൾ പള്ളീലച്ചന്മാരുടെ വേഷത്തിലെത്തിയതിനു പിന്നാലെ ചിത്രത്തിന് നേർക്ക് വലിയ പ്രതിഷേധമടക്കം നടന്നിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ട് സിസ്റ്റർ അഭയ കൊലപാതകക്കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ സംവിധായകൻ ബോബൻ സാമുവേൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി.കാലമേ നന്ദി.
https://www.facebook.com/Malayalivartha