സുഗതകുമാരിക്ക് വിട ചൊല്ലി സാംസ്‌കാരിക കേരളം; മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു

സാഹിത്യകാരി സുഗതകുമാരിക്ക് വിട ചൊല്ലി സാംസ്‌കാരിക കേരളം. തിരുവനന്തപുരം ശാന്തികവാടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.ഏഴുപതിറ്റാണ്ടായി മലയാള കവിതയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ കാവ്യജീവിതത്തിനാണ് വിരാമമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി.
കാവ്യലോകത്തിന് തീരാനഷ്ടമാണ് സുഗതകുമാരിയുടെ വിയോഗം. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും തന്നെ ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.50-ഓടെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു.
https://www.facebook.com/Malayalivartha