മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി; വധഭീഷണി ഉണ്ടായത് ഇന്റര്‍നെറ്റ് കോളില്‍ നിന്ന്; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി

മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചത്.
പ്രത്യേക നിയമസമ്മേളനത്തിന് അനുമതി നിഷേധിക്കുക വഴി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷ കരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ഈ സമരത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നും വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു.
ഇതൊരു ഫെഡറല്‍ റിപബ്ലിക്കാണ് ബനാനാ റിപബ്ലിക്കല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ല. കാര്‍ഷിക നിയമത്തില്‍ ബദല്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha