Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... വാഗമണിലെ ലഹരി പാര്‍ട്ടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂജൈന്‍ സിനിമാക്കാര്‍; ഇടുക്കി ജില്ലയിലും കോട്ടയത്തെയും എറണാകുളത്തെയും ചില സ്ഥലങ്ങളില്‍ നടന്ന ലഹരി പാര്‍ട്ടികളില്‍ സിനിമാക്കാര്‍ പങ്കെടുത്തതായി സംശയം

24 DECEMBER 2020 10:32 AM IST
മലയാളി വാര്‍ത്ത

കൊച്ചി സ്വദേശിയായ പ്രശസ്ത മോഡല്‍ ബ്രിസ്റ്റി ബിശ്വാസിന്റെ സാന്നിധ്യത്തില്‍ നടന്ന വാഗമണ്‍ ലഹരിയില്‍ പങ്കെടുക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന സിനിമാക്കാര്‍ അവസാന നിമിഷമാണ് പിന്‍മാറിയത്. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് പറത്താല്‍ മതി. അതേ സമയം ഇടുക്കി ജില്ലയിലും കോട്ടയത്തെയും എറണാകുളത്തെയും ചില സ്ഥലങ്ങളില്‍ നടന്ന ലഹരി പാര്‍ട്ടികളില്‍ സിനിമാക്കാര്‍ പങ്കെടുത്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ സിനിമാക്കാര്‍ക്ക് ഹരമാണെന്ന വാര്‍ത്തകള്‍ മുമ്പേ വന്നിരുന്നു.

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ട്ടി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മോഡല്‍ ബ്രിസ്റ്റി ബിശ്വാസ് അടക്കമുള്ളവരാണ് പാര്‍ട്ടി നടത്തിയ സംഘത്തിലുണ്ടായിരുന്നത്. സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും വിവരമുണ്ട്. വാഗമണിലെ പാര്‍ട്ടിയില്‍ സിനിമാമേഖലയിലെ ചിലര്‍ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവര്‍ വരാതിരുന്നത് ദുരുഹമായി തുടരുന്നു. ഒരു പക്ഷേ പാര്‍ട്ടിയുടെ വിവരം ചോരുമോ എന്ന സംശയം ഇവര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ചോര്‍ന്നോ എന്നും സംശയമുണ്ട്. കാരണം വാഗമണ്ണിലേക്ക് തിരിച്ച സിനിമാക്കാരില്‍ ചിലര്‍ പകുതി വഴിയില്‍ മടങ്ങിയിരുന്നു.

അതേസമയം സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്ന സ്ഥലത്തുനിന്നു മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. കാളിരാജ് മഹേശ്വര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.

പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗം അറിയാന്‍ തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും. ഇത്തരം പരിശോധനകളിലൂടെ ഇവര്‍ എത്ര കാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയും.

ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പോലീസ് പരിശോധിക്കും. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയത്. ഞായറാഴ്ച ഉച്ചയോടെ തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നു.

വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി നടത്തിയ സാഹചര്യത്തില്‍, ജില്ലയില്‍ നടക്കാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളും പോലീസ് നിരീക്ഷിക്കും. ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്നുകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം കര്‍ശന പോലീസ് നിരീക്ഷണത്തിലാണ് നടക്കുന്നത്.

സി പി ഐ നേതാവിന്റെ റിസോര്‍ട്ട് റെയ്ഡ് ചെയ്യാന്‍ പോലീസ് ആദ്യം മടിച്ചിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ നിന്നും ഇതിനുള്ള പച്ചക്കൊടി കാട്ടി. യഥാര്‍ത്ഥത്തില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ ഭയന്നാണ് റെയ്ഡ് നടത്തിയത്. കാരണം ലഹരി പാര്‍ട്ടികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും വിവരം കൈമാറാറുണ്ട്. അങ്ങനെ വന്നാല്‍ പോലീസിനെക്കാളും മുമ്പേ ദേശീയ ഏജന്‍സികള്‍ അവിടെയെത്തും. അത് പോലീസിന് നാണക്കേടായി മാറും. അതു കൊണ്ടു കൂടിയാണ് പോലീസ് പൊടുന്നനെ വാഗമണ്ണില്‍ എത്തിയതും പൊക്കിയതും. ഇതില്‍ ഇടുക്കിയിലെ സി പി ഐ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ സി പി എം ഇതിനോട് യോജിക്കുന്നില്ല.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (33 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (54 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends