കുഞ്ഞാലികുട്ടി കേന്ദ്രം മതിയാക്കി..... ..കുഞ്ഞാലികുട്ടി കേന്ദ്രം മതിയാക്കി..... ..കുഞ്ഞാലിക്കുട്ടി , കുഞ്ഞിരാമൻ കളി അവസാനിപ്പിക്കുമോ ? മുല്ലപ്പള്ളി ലീഗിനെ ഏൽപ്പിക്കുന്നു ?

കുഞ്ഞാലിക്കുട്ടി വരുന്നു. ലോക്സഭാ ജീവിതം മടുത്തു.പ്രതീക്ഷകൾ എല്ലാം തകർന്നു. ഇവിടെ പ്രതിപക്ഷത്ത് ഇരിക്കുന്നതിലും ഭേദം കേന്ദ്രം തന്നെ ശരണം എന്നു പറഞ്ഞാണ് അങ്ങോട്ടു പോയത്.2019-ൽ വീണ്ടും അവിടെത്തന്നെ ഉറയ്ക്കാൻ തീരുമാനിച്ചു'_2019-ൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുത്തത് എന്തുകൊണ്ടാണ്? രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന് അദ് ദേഹം സ്വപ്നം കണ്ടു _ രാഹുൽ വന്നാൽ കുഞ്ഞാപ്പ ക്യാബിനറ്റ് റാങ്കിൽ എന്നും സ്വയം ഉറപ്പിച്ചു മത്സരിച്ചു വിജയിച്ചു.
അവിടെ ചെന്നപ്പോഴെല്ലേ സ്ഥിതി ആകെ മാറി മറിഞ്ഞിരിക്കുന്നത്.പ്രധാനമന്ത്രി ആകുമെന്ന് കരുതിയ ആളിൻ്റെ പാർട്ടിയിലെ അംഗസംഖ്യ ലജ്ജിപ്പിക്കുന്ന തരത്തിലായിപ്പോയി. കോൺഗ്രസ് മുക്ത ഭാരതം ആയി കൊണ്ടിരിക്കുന്നു '- ബീഹാറിലെ അവസ്ഥ കണ്ടില്ലേ? നാണം കെട്ടു പോയില്ലേ? അങ്ങനെയാണ് നമ്മുടെ കുഞ്ഞാപ്പ പായും തെറുത്ത് തിരികെ പോരാൻ തുടങ്ങുന്നത്. ഇനി കേരളത്തിൽ വന്നാലോ?പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട_ എന്നാലും കുഴപ്പമില്ല - ഇവിടെ പ്രതിപക്ഷത്ത് ഇരിക്കാമല്ലോ? പിണറായി ആണ് വരുന്ന തെങ്കിൽ കുഞ്ഞാലിയ്ക്ക് അത് ഒരു അനുഗ്രഹവും ആയിരിക്കുമല്ലോ? ഐസ് ക്രീം കത്തിപ്പടരുന്ന അവസരത്തിലും പിണറായി നിശബ്ദനായി നിന്നു. കുഞ്ഞാലിയക്ക് ഒരു സഹായവും ആയിരുന്നു.ഇത്രയും വിവാദങ്ങളിൽ പെട്ടു നിൽക്കുമ്പോഴും കുഞ്ഞാലി പിണറായിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലല്ലോ?
കുഞ്ഞാലിക്കുട്ടിയെ പോലുള്ള ലീഗ് നേതാക്കൾക്ക് എല്ലാം തന്നെ വ്യവസായ ബന്ധവും അടിത്തറയും സംരക്ഷണവും സർക്കാർ ഭാഗത്ത് നിന്ന് കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുസ്ലീം ലീഗ് എന്ന പാർട്ടി വ്യവസായ ഗ്രൂപ്പിൻ്റെത് ആയി മാറി. മുൻ കാല ലീഗ് നേതാക്കളുടെ ഗുണനിലവാരം ഇല്ലാത്ത നേതാക്കന്മാരെ കൊണ്ട് മുസ്ലീം ലീഗ് എന്ന സംഘടന നിറഞ്ഞു.വയനാട്ടിൽ ചെന്ന് പ്രസംഗിച്ചത് എന്താണ്?-ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധി എന്നല്ലേ?'അതിലൂടെ സ്ഥാനമാനങ്ങളല്ലേ കുഞ്ഞാപ്പ ലക്ഷ്യമിട്ടത്.മുസ്ലീം ലീഗ് എന്ന പാർട്ടിയ്ക്ക് ഒരു മതേതര സ്വഭാവം ഇല്ലാതായി. ഇത്തരത്തിൽ വ്യവസായം - സ്ഥാനമാനം എന്നിവ ലക്ഷ്യമാക്കി നിന്നു. സാധാരണ മുസ്ലീം വികാരങ്ങളെ മനസ്സിലാക്കാതെ വന്നപ്പോൾ അതിൽ നിന്ന് ജമാഅത്തെ, വെൽഫെയർ ,പി ഡി പി, എസ് ഡി പി ഐ എന്നിങ്ങനെ തീവ്രവാദ ഗ്രൂപ്പുകൾ നിലകൊണ്ടു.
ഇന്ന് ഈ ഗ്രൂപ്പുകൾ എല്ലാം ഇരു മുന്നണിയിലും നിൽക്കുന്നുണ്ട്. മുസ്ലീം ലീഗിൻ്റെ ഇന്നത്തെ പോക്കിലൂടെയാണ് അതിൻ്റെ മതേതരത്വ സ്വഭാവം ക്ഷീണിച്ചത്. ഇനിയിപ്പോൾ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വന്നാലും പ്രതിപക്ഷ കസേരയിൽ തന്നെ ഇരിക്കണമെന്നും അറിയാം. എന്നാലും കുഴപ്പമില്ല യു ഡി എഫിൻ്റെ ഹെഡ്മാസ്റ്ററായി_ പറ്റുമെങ്കിൽ പ്രതിപക്ഷ നേതാവ് ആകാനുള്ള ശ്രമവുമാണ് ലീഗ് നടത്തുന്നത്.
കോൺഗ്രസ് ഇല്ലാതാകണമെന്നും ലീഗ് ആഗ്രഹിക്കുന്നു. അപ്പോൾ അടുത്ത കക്ഷിയായി വരുന്നത് ലീഗ് ആണല്ലോ? കോൺഗ്രസിലെ കലഹം ആവോളം മാറിയിരുന്ന് കാണുന്നത് ലീഗ് തന്നെയാണ്. ഇനി കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് വരുമ്പോൾ അതിൽ ഒരു ഒഴിവ് വരികയാണല്ലോ? വീണ്ടും ഭാരിച്ച ഒരു തെരഞ്ഞെടുപ്പ് ചെലവാണ് അതിലൂടെ വരുത്തിവെയ്ക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു ഏർപ്പാടല്ലെ?
എന്തായാലും കോൺഗ്രസ്സിൽ അടിപൂർവ്വാധികം ഭംഗിയായി നടക്കട്ടെ. ഒന്ന് വഴിയാധാരമായി മാറിയാൽ ലീഗിന് സന്തോഷിക്കാൻ വകയുണ്ടല്ലോ? മുല്ലപ്പള്ളി കോൺഗ്രസ്സിനെ ലീഗിൻ്റെ തലയിൽ കെട്ടിവെച്ചു. വെൽഫെയർ പാർട്ടിയുമായിട്ടുള്ള ബന്ധം അതിൻ്റെ തെളിവല്ലോ. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വൻ തകർച്ചയെ നേരിട്ടപ്പോൾ ലീഗിന് വലിയ പരിക്ക് ഒന്നും നേരിട്ടില്ല. ഏന്തായാലും ലീഗ് ഈ അവസരം ഉപയോഗിക്കും' അത് കൊണ്ടാണ് കുഞ്ഞാലിയെ ഇറക്കി കളിപ്പിക്കുന്നത്.
"https://www.facebook.com/Malayalivartha