കാര്യങ്ങള്‍ കൈവിടുന്നു... കസ്റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്നയ്ക്ക് സന്ദര്‍ശകരെ ജയില്‍ വകുപ്പ് അനുവദിച്ചതോടെ വലിയ നിയമ പോരാട്ടത്തിലേക്ക്; സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചു; ഏറ്റുമുട്ടാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സികള്‍

സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സികളും ജയില്‍ വകുപ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അത് മറ്റൊരു തലത്തില്‍ എത്തുകയാണ്. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയില്‍ മേധാവിയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്നു ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചു.
കൊഫേപോസ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കണമെങ്കില്‍ കസ്റ്റംസിനെ മുന്‍കൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തില്‍ ആഴ്ചയില്‍ ഒരു ദിവസമേ അനുമതി നല്‍കിയിരുന്നുള്ളു. എന്നാല്‍, 1975 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തില്‍ അന്വേഷണ ഏജന്‍സികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല. അതിനാല്‍ ജയില്‍ ചട്ടപ്രകാരം കൂടിക്കാഴ്ച അനുവദിക്കാമെന്നാണു ജയില്‍വകുപ്പിന്റെ വിശദീകരണം. അത്തരം വ്യവസ്ഥയുണ്ടെങ്കില്‍ കസ്റ്റംസ് രേഖ ഹാജരാക്കട്ടെയെന്നാണു ജയില്‍ വകുപ്പിന്റെ നിലപാട്. ജയില്‍ വകുപ്പിന്റെ ഈ നീക്കം സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനാണെന്ന പരാതിയാണു കസ്റ്റംസിന്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതല്‍ ജയില്‍ വകുപ്പും കേന്ദ്ര ഏജന്‍സികളും തമ്മില്‍ ഉരസല്‍ തുടങ്ങിയതാണ്. പ്രതികളെ ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന ജയില്‍ മേധാവിയുടെ ഉത്തരവിനും പിന്നാലെയാണു സന്ദര്‍ശനത്തില്‍ കസ്റ്റംസിനെ വിലക്കുന്നത്.
അതേസമയം കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്കു സന്ദര്‍ശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയില്‍ മേധാവിയുടെ നിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം,
ജയില്‍ വകുപ്പിന്റെ ഈ നീക്കം സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനാണെന്ന പരാതിയാണു കസ്റ്റംസിനുള്ളത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ജയിലില്‍ ഭീഷണിയുള്ളതായി സ്വപ്ന പരാതിപ്പെട്ടതും മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്ന തരത്തില്‍ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നതും ജയില്‍വകുപ്പും കസ്റ്റംസും തമ്മിലുള്ള സൗഹൃദാന്തരീക്ഷം നഷ്ടമാക്കിയിരുന്നു. ജയില്‍ അന്തേവാസികളെ ചോദ്യംചെയ്യുന്നത് പൂര്‍ണമായും ചിത്രീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ പകര്‍പ്പ് ഒന്നരവര്‍ഷം ജയിലില്‍ സൂക്ഷിക്കണം.
പൊലീസ്, സിബിഐ, എന്‍.ഐ.എ., ഇ.ഡി., കസ്റ്റംസ്, എന്‍.സി.ബി. തുടങ്ങിയ ഏല്ലാ ഏജന്‍സികള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. വീഡിയോ ചിത്രീകരണ സൗകര്യമില്ലാതെ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അന്തേവാസികളെ കാണാന്‍ അനുമതി നിഷേധിക്കും. ഇതോടെ വലിയ തിരിച്ചടിയാണ് കേന്ദ്ര ഏജന്‍സികള്‍ക്കുണ്ടാകുന്നത്. അതിനെ എങ്ങനെ മറികടക്കാനാകുമെന്ന ശ്രമത്തിലാണ് കേന്ദ്ര അന്വേഷണ സംഘം.
https://www.facebook.com/Malayalivartha



























