ശോഭയുടെ പിണക്കവും മാറ്റാം... കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്പത്തിനെ ഓടിച്ച ശോഭ സുരേന്ദ്രന്റെ പിണക്കം മാറ്റാന്‍ പറ്റിയ അവസരം; വര്‍ക്കലയിലും ആറ്റിങ്ങലിലും പന്തളത്തും ബിജെപി എങ്ങനെ മുന്നേറിയെന്ന സിപിഎം അന്വേഷണം നടന്നതിന്റെ ഗുണഫലം ലഭിക്കുന്നത് ബിജെപിക്ക് തന്നെ; ആഞ്ഞടിക്കാനൊരുങ്ങി ബിജെപി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സര്‍വേകളും പ്രവചിച്ച ഒരു വിജയമാണ് എ സമ്പത്തിന്റേത്. സമ്പത്തിന്റെ ലോക്‌സഭാ പാടവവും ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്വാധീനവുമെല്ലാം വിജയം ഉറപ്പിച്ചു. എന്നാല്‍ ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ വന്നതോടെ കാര്യങ്ങള്‍ മാറി. ശോഭ സുരേന്ദ്രന്‍ ജയിച്ചില്ലെങ്കിലും വലിയ വോട്ട് പിടിച്ച് സമ്പത്തിനെ തോല്‍പ്പിച്ചു. അതിന്റെ അലയൊലികള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് പുറം ലോകം ഇത്രയോറെ ചര്‍ച്ചയായത് സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തതാണ്.
വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കുമെന്നാണ് പറയുന്നത്. വര്‍ക്കലയിലും ആറ്റങ്ങലിലും ശോഭയുടെ തട്ടകമാണ്. പന്തളം കെ. സുരേന്ദ്രന്‍ മത്സരിച്ച സ്ഥലമാണ്. അതിനാല്‍ തന്നെ ആറ്റിങ്ങലില്‍ ഇത്തവണ ശോഭയെ നിര്‍ത്താനായാല്‍ പിണക്കവും മാറ്റാം സീറ്റും കിട്ടുമെന്ന വിശ്വാസത്തിലാണ്. പന്തളത്താകട്ടെ സുരേന്ദ്രനും മത്സരിക്കാം. മത്രമല്ല പല സ്ഥലത്തും ബിജെപി രണ്ടാം സ്ഥാനത്താണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. സിപിഎമ്മിന്റെ വിലയിരുത്തലോടെ ബിജെപിയും സുരേന്ദ്രനും രംഗത്തെത്തിക്കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി വിലയിരുത്തി. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. 41 സീറ്റിലാണ് യുഡിഎഫിന് മുന്‍തൂക്കം ഉള്ളത്. ഒരു സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കം ഉണ്ട്. നാളെ ആരംഭിക്കുന്ന സംസ്ഥാനസമിതിയില്‍ വിശദ ചര്‍ച്ച നടക്കും
കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. ബിജെപിക്ക് വലിയതോതില്‍ വോട്ടുകിട്ടിയെന്ന വാദം സിപിഎം തള്ളുകയാണ്. വോട്ട് കണക്കിന്റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്ബരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കും.
കഴിഞ്ഞ തവണ അധികാരത്തിലേറിയ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ എങ്ങനെ നഷ്ടമായി എന്നും പരിശോധിക്കും. സംസ്ഥാന സമിതിയില്‍ ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നതോടെ ഇക്കാര്യത്തില്‍ രൂപമാകും,
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തദ്ദേശത്തിലെ വന്‍ വിജയം ഇടതുമുന്നണിക്ക് നല്‍കുന്നത് ഭരണത്തുടര്‍ച്ചാ പ്രതീക്ഷയാണ്. കൃത്യമായ രാഷ്ട്രീയ വോട്ടുകള്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലാപഞ്ചായത്താണ് ട്രന്‍ഡ് സെറ്ററായി എടുക്കാറുള്ളത്. ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫ് നടത്തിയ വന്‍ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ 110 നിയമസഭാ സീറ്റുകളില്‍വരെ എല്‍ഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. മഞ്ചേശ്വരം, കാസര്‍കോട്, കഴക്കൂട്ടും, വട്ടിയൂര്‍ക്കാവ്, തിരുവനനന്തപുരം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതാണ്. ഇതില്‍ മഞ്ചേശ്വരത്തും പാലക്കാട്ടും വോട്ടു വ്യത്യാസം തീരെ കുറവാണ്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് യുഡിഎഫിന് 123 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കമുണ്ടായിരുന്നിടത്താണ് 2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 38 ലേക്ക് ചുരുങ്ങിയത്. എല്‍ഡിഎഫാകട്ടെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് വലിയ മുന്നേറ്റമാണ് നേടിയത്. കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.
2016 ല്‍ 91 നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിപക്ഷത്തില്‍ നിന്നാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫാകട്ടെ 47 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 41 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി.എന്നാല്‍ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേണ്‍ ആയതുകൊണ്ട് ഇതുവെച്ച് പ്രവചനം നടത്താന്‍ ആവില്ലെന്നും നിയസസഭ തങ്ങള്‍ പിടിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. 91ല്‍ 14ല്‍ 13 ജില്ലാ കൗണ്‍സിലുകളിലും വിജയിച്ച് നായനാര്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോള്‍, യുഡിഎഫ് വിജയിച്ചതാണ് അവര്‍ ഈ കണക്കുകള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha