Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു

18 FEBRUARY 2026 11:15 PM IST
മലയാളി വാര്‍ത്ത

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 17 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. അര്‍ധസെഞ്ചറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ ശിവം ദുബെയാണു കളിയിലെ താരം.ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് എട്ടു പോയിന്റായി. സൂപ്പര്‍ എട്ട് റൗണ്ടില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.

ബാസ് ഡെ ലീഡ് (23 പന്തില്‍ 33), മിച്ചല്‍ ലെവിറ്റ് (23 പന്തില്‍ 24), കോളിന്‍ അക്കര്‍മാന്‍ (15 പന്തില്‍ 23), മാക്‌സ് ഒ!ഡൂഡ് (18 പന്തില്‍ 20) എന്നീ മുന്‍നിര ബാറ്റര്‍മാര്‍ മറുപടിയില്‍ നെതര്‍ലന്‍ഡ്‌സിനായി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ മുന്‍നിര ബാറ്റര്‍മാര്‍ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താന്‍ നെതര്‍ലന്‍ഡ്‌സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ 35 ഫണ്‍സാണ് റണ്‍സാണ് നെതര്‍ലന്‍ഡ്‌സ് അടിച്ചെടുത്തത്. എന്നാല്‍ 94 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ വീണത് ഓറഞ്ച് പടയെ പ്രതിരോധത്തിലാക്കി.

മൂന്നു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് നെതര്‍ലന്‍ഡ്‌സിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചത്. അവസാന 12 ഓവറില്‍ 46 റണ്‍സായിരുന്നു നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത് നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് അവസാനിപ്പിച്ചു. ലോവര്‍ ഓര്‍ഡറില്‍ സാക് ലിയോണ്‍ (16 പന്തില്‍ 26), നോവാ ക്രോസ് (12 പന്തില്‍ 25) എന്നിവരും പൊരുതിനിന്നു. നാലു കളികളില്‍ മൂന്നും തോറ്റ നെതര്‍ലന്‍ഡ് നേരത്തേ തന്നെ പുറത്തായിരുന്നു.

 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടി പുറത്താകാതെനിന്ന ശിവം ദുബെയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 31 പന്തുകള്‍ നേരിട്ട ശിവം ദുബെ 66 റണ്‍സുമായി പുറത്താകാതെനിന്നു. ആറു സിക്‌സുകളും നാല് ഫോറുകളുമാണ് ദുബെ ബൗണ്ടറി കടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (8 minutes ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (11 minutes ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (16 minutes ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (4 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (4 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (4 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (5 hours ago)

Malayali Vartha Recommends