Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...

കണവ തോരനും മീന്‍ മുട്ടയും പാരയും കഴിച്ചു പിന്നാലെ ജനം പിടഞ്ഞ് മരിക്കുന്നു..!പാളയം മാർക്കറ്റിലും കാളകൂട വിഷം..?

19 FEBRUARY 2026 11:54 AM IST
മലയാളി വാര്‍ത്ത

നഗരത്തിലെ മാർക്കറ്റിൽനിന്നും മീൻ വാങ്ങി കഴിച്ച മൂന്ന് പേർക്ക് ആരോഗ്യപ്രശ്‌നം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവുമടക്കമുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായത്.


ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

 

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും മീൻ വിഭവങ്ങൾ കഴിച്ച് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചിരുന്നു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റിൽനിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിനനാലെയാണ് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടത്. മീനും മത്സ്യവിഭവങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നം നേരിട്ടതെന്നും ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നും കുടുംബം ആരോപിച്ചതിന് പിന്നാലെ ഈ റസ്റ്റോറന്ർറ് താല്കാലികമായി പൊലീസ് അടച്ചുപൂട്ടിയിരുന്നു.

 

 

 

ഭക്ഷ്യവിഷബാധ സംശയിക്കുന്ന രണ്ട് മരണങ്ങളാണ് തലസ്ഥാന നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. മീന്‍ വിഭവങ്ങള്‍ കഴിച്ച് മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലായതോടെയാണ് സംഭവത്തെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അധികൃതരും തയ്യാറായിരിക്കുന്നത്. വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെയാണ് ഹോട്ടലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

പാളയത്തും കോവളത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകളെടുത്തു. എറണാകുളത്തെ സെന്‍ട്രര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്കാണ് സാമ്പിളുകള്‍ അയക്കുക. മീനുകള്‍ പഴക്കമുള്ളതോ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതോ ആണോയെന്നറിയാന്‍ ഇവിടങ്ങളിലെ പരിശോധന കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്. കൊല്ലം സ്വദേശികളാണ് വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേരുടെ ആരോഗ്യസ്ഥിതിയും വഷളായിരുന്നു.

വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് നല്‍കിയ ഭക്ഷണത്തിന്റെ ഗുണനിലവാരം വിശദമായി തന്നെ പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം. അതേസമയം തലസ്ഥാന നഗരത്തിലെ പാളയം മാര്‍ക്കറ്റില്‍ നിന്ന് പച്ച മത്സ്യം വാങ്ങി വീട്ടില്‍ പാകം ചെയ്ത് കഴിച്ചവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയി മീന്‍ പിടിക്കുകയും ചെയ്യുന്ന നിരവധി കടപ്പുറങ്ങളുമുള്ള പ്രദേശമാണ് തിരുവനന്തപുരം നഗരം.

 

 

കേരളത്തിലെ മീനിന്റെ ആവശ്യം മനസ്സിലാക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് സാധനം എത്താറുണ്ട്. പണ്ട് കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മാത്രമാണ് മത്സ്യം എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് വരെ കേരളത്തിലേക്ക് മീന്‍ എത്തുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ കേരളത്തില്‍ എത്തിക്കുമ്പോള്‍ അവയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കേരളത്തിലെത്തുന്ന ഇത്തരം മീനുകള്‍ പരിശോധിക്കാന്‍ കൃത്യമായ സംവിധാനം ഇല്ലാത്തതും വെല്ലുവിളിയാണ്.

വിഴിഞ്ഞത്തെ 'അസ്‌‌മാക്" ഹോട്ടലിൽ നിന്നു രാത്രി ഭക്ഷണം കഴിച്ച് കാറിൽ മടങ്ങവേ ശാരീരികാസ്വാസ്ഥ്യമുണ്ടായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊല്ലം നിലമേൽ പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യവിഷബാധയെന്ന് സംശയം. എന്നാൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് പൂർണമായും സ്ഥിരീകരിക്കുന്നില്ല. ആന്തരികാവയങ്ങളുടെ സാമ്പിൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. ഹോട്ടൽ പൊലീസ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി.

ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഷാജി- സജിമോൾ ദമ്പതികളുടെ മക്കളായ ഷിജിൻ (16), ഷാൻ (10), സുഹൃത്ത് തിരുനെൽവേലി സ്വദേശി കണ്ണൻ എന്നിവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കണവത്തോരൻ, കൊഞ്ച്ഫ്രൈ, കല്ലുമേക്കായത്തോരൻ, മീൻമുട്ട, കപ്പ, പെറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. ഷാജിയും റഷീദബീവിയും സജിമോളും മാത്രമേ കൊഞ്ച് കഴിച്ചുള്ളൂ.

പാരിപ്പള്ളി മെഡി.കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ റഷീദയുടെ ആമാശയത്തിൽ മീൻമുട്ടയുടെ അംശങ്ങൾ കണ്ടെത്തി. മുൻപ് മൂന്നുതവണ ഈ ഹോട്ടലിൽ വന്നിട്ടുള്ള കണ്ണനെ കുടുംബം ഒപ്പംകൂട്ടുകയായിരുന്നു. നിലമേലിൽ ചായക്കടകൾ നടത്തുകയായിരുന്നു റഷീദയും സജിമോളും. നിലമേലുള്ള ബാറിലെ ജീവനക്കാരനാണ് ഷാജി. റഷീദയുടെയും ഷാജിയുടെയും മൃതദേഹം നിലമേൽ കണ്ണങ്കോട് ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

 

 

കാറിൽ വച്ച് ഛർദ്ദിൽ

കാറിൽ നിലമേൽ നിന്ന് രാത്രി വിഴിഞ്ഞത്തിയ കുടുംബം ഭക്ഷണം കഴിച്ച് 11.45ന് ഹോട്ടലിൽ നിന്നിറങ്ങി. തിരുവല്ലം പിന്നിട്ടതോടെ റഷീദയ്ക്ക് കടുത്ത തലവേദനയുണ്ടായി. തട്ടുകടയിൽ നിറുത്തി കട്ടൻചായ കുടിച്ച് കാറിൽ കയറിയതിന് പിന്നാലെ ഛർദ്ദിച്ചു. കാർ ഓടിച്ചിരുന്ന ഷാജിക്കും ഛർദ്ദിലുണ്ടായി. ഇതോടെ കാർ ഓടിക്കാൻ വയ്യാതായി. മറ്റാർക്കും ഡ്രൈവിംഗ് വശമില്ലാത്തതിനാൽ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം ഒരു യുവാവ് ഇവരെ നിലമേലിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ സജിമോളും അവശയായി. മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റഷീദയെ പാരിപ്പള്ളി മെഡി. കോളേജിലേക്ക് ഇന്നലെ പുലർച്ചെ മൂന്നോടെ എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (10 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (15 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (19 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (25 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (29 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (33 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (4 hours ago)

Malayali Vartha Recommends