എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം... ഒമ്പതു പേർക്ക് പരുക്ക്

എറണാകുളത്ത് പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നാലു വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും അടക്കം ഒമ്പതുപേർക്ക് പരിക്ക്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
മതിലിനോട് ചേർന്നു വന്ന കോളേജ് ബസ് കണ്ട് സ്വകാര്യ ബസ് നിർത്തിയെങ്കിലും നേരെ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറുടെ രണ്ടുകാലും ബസിലെ കാബിനുള്ളിൽ കുടുങ്ങിപ്പോയി.
പെരുമ്പാവുർ അറയ്ക്കപ്പടിയിലുള്ള ജയ് ഭാരത് കോളജിൻറെ ബസും എറണാകുളം ആലുവ റൂട്ടിൽ ഓടുന്ന റയാൻ ബസുമാണ് കൂട്ടിയിടിച്ചത്.
സ്ഥലത്ത് വൻ ഗതാഗതക്കുരുക്കും ഉണ്ടായി.സ്വകാര്യ ബസിലെ ഡ്രൈവർക്ക് പരിക്കില്ല.
എന്നാൽ നാലു യാത്രികർക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെയും യാത്രികരെയും ഡ്രൈവറെയും ഉടൻ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























