സങ്കടമടക്കാനാവാതെ നിലവിളിച്ച്... വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച മാത്രം.... ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി... എം സി റോഡിൽ മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാലടി മാണിക്യമംഗലം സ്വദേശി കോനൂരാൻ വീട്ടിൽ അക്ഷയ് (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെ കാലടി മറ്റൂരിലായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു അക്ഷയ്‍യുടെ വിവാഹം നടന്നത്. യുവാവിന്റേ വേർപാട് ആ നാടിനെയാകെ കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha


























