പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

വൈകിയെത്തിയെന്ന പേരില്‍ പരീക്ഷാഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തില്‍ 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. 9.30നുള്ള പരീക്ഷയ്ക്കായി പെണ്‍കുട്ടി 9.15നു സ്‌കൂളിലെത്തിയിരുന്നു. കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മഹാരാജ്ചക് ഗ്രാമത്തിലെ കോമള്‍ കുമാരിയാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെണ്‍കുട്ടി 9.15നു സ്‌കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. 9ന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമള്‍ കുമാരി പിന്നീടു നദൗല്‍ റയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിന്‍ കയറി. മസൗഡി സ്‌റ്റേഷന്‍ എത്തുന്നതിനു മുന്‍പാണ് ട്രെയിനില്‍ നിന്നു ചാടിയത്.
https://www.facebook.com/Malayalivartha

























