കുളത്തൂപ്പുഴ ചോഴിക്കോട് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ...

വീടിന്റെ വാതിൽ തുറന്ന നിലയിൽ.... കുളത്തൂപ്പുഴ ചോഴിക്കോട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനാണ് മരിച്ചത്. 30 വയസായിരുന്നു. ആദിവാസി മലവേടർ വിഭാഗത്തിൽപ്പെട്ട യുവാവാണ് മരണപ്പെട്ട സജിൻ.
മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുള്ളതായി സൂചന. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കാണപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലേഖയാണ് ഭാര്യ, മക്കൾ ദേവു, ദേവുപ്രിയ, സൗപർണിക. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്നു സജിൻ.
അതേസമയം സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് ഒരേക്കറിൽ സ്ഥിര താമസമാക്കിയത്. അടുത്തിടെ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി അകൽച്ചയിലായിരുന്നു.
"
https://www.facebook.com/Malayalivartha


























