സംസ്ഥാനത്തെ കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ പണിമുടക്കും...

കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ പണിമുടക്കും. 38-മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 'ബെംഗളൂരു ചലോ' എന്ന് പേരിട്ട പ്രതിഷേധത്തിന് തൊഴിലാളികൾ ആഹ്വാനം ചെയ്തത്.
മുമ്പ് ഒരു പണിമുടക്ക് നടന്നപ്പോൾ, ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാൽ, വ്യാഴാഴ്ച മുടങ്ങാതെ ജോലിക്ക് ഹാജരാകാനായി കർണാടക ആർ.ടി.സി. എം.ഡി. അക്രം പാഷ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.
ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കലുൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"
https://www.facebook.com/Malayalivartha


























