വ്യക്തമായ വിശദീകരണം നൽകേണ്ടിവരും .... വരും ദിവസങ്ങൾ നിർണായകം സ്പീക്കര്‍ പി ശീരാമകൃഷ്ണൻ നന്നായി 'വിയർക്കും '

സ്പീക്കര്‍ പി ശീരാമകൃഷ്ണന് ഇനിയുള്ള ദിവസങ്ങളില്‍ നന്നായി വിയര്‍ക്കേണ്ടിവരും. സ്വര്‍ണം, ഡോളര്‍ കള്ളക്കടത്തുകേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നാ സുരേഷും സരിത്തും ശ്രീരാമകൃഷ്ണനെതിരെ മൊഴി നല്‍കിയിരിക്കെ കസ്റ്റംസിന് വ്യക്തമായ വിശദീകരണം സ്പീക്കര്‍ നല്‍കിയേ തീരു.
കുറെനാള്‍ ക്വാറന്റൈനിലും കുറെ നാള്‍ മൗനത്തിലും കഴിഞ്ഞ ശ്രീരാമകൃഷ്ണന്റെ ഭാവി ആശങ്കയില്‍ തന്നെ. പിണറായി സര്‍ക്കാര്‍ തീരുന്നതിനു മുന്‍പ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പദിയില്‍ നിന്നു പുറത്താകുമോ അതോ അറസ്റ്റിലാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
യുഎഇ കോണ്‍സുലേറ്റ് ഓഫീസിലേക്ക് ഡോളര്‍ അടങ്ങിയ ബാഗ് എത്തിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു എന്ന സ്വപ്നയുടെ സരിത്തിന്റെയും മൊഴി മാത്രം മതി സ്പീക്കറെ വീഴ്ത്താന്‍. അനധികൃത പണം കൈമാറ്റത്തിലും അത് വിദേശത്തേക്ക് കടത്തിയതിലും ശ്രീരാമകൃഷ്ണന് പങ്കുണ്ടായതായി തെളിഞ്ഞാല്‍ അതിഗുരുതരമായ കുറ്റമായി മാറും.
എന്തിനായിരുന്നു ശ്രീരാമകൃഷ്ണന്റെ ഇരുപതോളം വിദേശയാത്രകള്‍. ഈ യാത്രകളില്‍ ആരൊക്കെയായിരുന്നു കൂടെയുണ്ടായിരുന്നത്. തികച്ചും വ്യക്തിപരം എന്നു പറയാവുന്ന ഈ യാത്രകള്‍ ഏറെയും ഗള്‍ഫിലേക്കായിരുന്നു എന്നത് അതിലേറെ ദുരൂഹം.
ഒന്‍പത് വിദേശയാത്രകളുടെ കണക്ക് വിവരാവകാശ രേഖപ്രകാരം പുറത്തുവന്നതില്‍ ഏഴും ഔദ്യോഗികം എന്നാണ് വിശദീകരണമെങ്കിലും അനുഭവത്തില്‍ സ്വകാര്യമായിരുന്നു എന്നതാണ് പുറത്തുവരുന്നത്.
സ്പീക്കര്‍ക്ക് വിദേശത്ത് എന്താണ് ഔദ്യോഗിക പരിപാടി എന്നതുപോട്ടെ ഈ യാത്രകളില്‍ വന്ന ചെലവ് അഞ്ചു ലക്ഷത്തില്‍ പരം രൂപയും ഖജനാവില്‍നിന്ന് ചെലവെഴുതിമാറ്റുകയും ചെയ്തു.
ഈ യാത്രകളില്‍ ശിവശങ്കറിനോ സ്വപ്നയ്ക്കോ പങ്കാളിത്തമുണ്ടായോ എന്നതും വിവാദ ഡോളര്‍ കടത്തിനു പിന്നില്‍ സ്പീക്കര്‍ക്കും പങ്കുണ്ടായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരു.
അരലക്ഷം രൂപ വിലയുള്ള സ്വര്‍ണകണ്ണാടി സര്‍ക്കാര്‍ ചെലവില്‍ വാങ്ങി മുഖത്തുവെച്ചു സുന്ദരനായതു പോലെ സുതാര്യമാവില്ല അടുത്ത ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്താനിരിക്കുന്ന ചോദ്യം ചെയ്യല്‍. സ്വപ്നാ സുരേഷ് എന്തിനാണ് ആറു തവണ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫീസിലെത്തിയതെന്നതും ഇവര്‍ രേഖയില്‍പ്പെടാത്ത യാത്രകള്‍ നടത്തിയോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു.
സ്വപ്നാ സുരേഷിനൊപ്പം താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ മുന്‍പ് വിശദീകരണം നല്‍കിയിരുന്നു. ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ നടത്തിയ യാത്രകളെക്കുറിച്ച് കസ്റ്റംസ് നിരവധി വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുക.
കേരളസംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ അപൂര്‍വമായിരിക്കും നിയമസഭാ പിതാവിനെ ഇത്തരത്തില്‍ ഡോളര്‍കടത്തും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദ കേസില്‍ ചോദ്യം ചെയ്യേണ്ടിവരിക.
യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് അനവശ്യമായ ഒരു ബന്ധവും ഇടപെടലും ആവശ്യമില്ല. തന്നെയുമല്ല സ്വപ്നാ സുരേഷ് എന്നയാളുടെയും കൂട്ടാളികളുടെയും സ്വകാര്യ ചടങ്ങുകളില്‍ ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തേണ്ടതുമില്ല.
സ്പീക്കര്‍ക്ക് ഭരണഘടനാപരമായ പദിവികളുള്ളതിനാല്‍ ആ ചട്ടങ്ങള്‍ പാലിച്ചായിരിക്കും ചോദ്യം ചെയ്യല്‍.
കസ്റ്റംസ് ആക്ട് സെക്ഷന്‍ 108 പ്രകാരം മൊഴിനല്‍കാന്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കസ്റ്റംസായിരിക്കും സ്പീക്കര്‍ക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കുക. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലോ അതല്ലെങ്കില്‍ കസ്റ്റംസ് നിര്‍ദേശിക്കുന്ന കേന്ദ്രത്തിലോ ആവും ചോദ്യം ചെയ്യല്‍.
സിഎം രവീന്ദന്‍ കാണിച്ച തന്ത്രം പോലെ രോഗം നടിച്ചോ സ്വകാര്യത പറഞ്ഞോ ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടുപോകാനോ നിയമതടസം ഉന്നയിക്കാനോ ഉള്ള നീക്കത്തിലേക്ക് ശ്രീരാമകൃഷ്ണനും പോയിക്കൂടെന്നില്ല. ഡോളര്‍ ഇടപാടില്‍ സ്പീക്കര്‍ നേരിയ പങ്കാളിത്തമെങ്കിലുമുണ്ടായതിനായി തെളിഞ്ഞാല്‍ ആദരണീയ പദവിയില്‍ നിന്ന് സ്പീക്കര്‍ പുറത്തായേ തീരൂ. നിയമനടപടി വേറെയും.
https://www.facebook.com/Malayalivartha