വാഗമണ്ണിലും ബിനീഷ് കോടിയേരിയെ ഫിറ്റ് ചെയ്യുമോ? അജ്മലും അനൂപ് മുഹമ്മദും ചങ്ങായിമാരാണോ?

വാഗമണിലെ ലഹരിപാര്‍ട്ടി കേസില്‍ സിനിമാ രംഗത്തുള്ള പ്രമുഖര്‍ കുടുങ്ങാന്‍ സാധ്യത. ഇതില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഭാഗ്യം എന്നു പറഞ്ഞാല്‍ മതി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് പുതിയ മേഖലകളിലേക്ക് തിരിയുന്നത്. രാഷ്ട്രീയത്തിലും ജീവിതത്തിലും തോറ്റു പോയ കോടിയേരിക്ക് സഹായങ്ങള്‍ തീരെ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ കേസില്‍ അകപ്പെട്ടാലും അദ്ദേഹത്തിന് മകനെ രക്ഷിക്കാനാവില്ല.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധുവിനാണ് അന്വേഷണച്ചുമതല. കേസില്‍ സംസ്ഥാനത്തിന് പുറത്തേക്കും വിപുലമായ അന്വേഷണം വേണ്ടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നിശാപാര്‍ട്ടി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക് നീങ്ങി. ലഹരിമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായി കഴിഞ്ഞു. കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മുട്ടം കോടതിയില്‍ അപേക്ഷ നല്‍കും.
ബംഗളുരുവില്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാനിയായ അനൂപിന്റെ പിന്നില്‍ ബിനീഷ് കോടിയേരിയാണെന്ന് ദേശീയ നര്‍ക്കോട്ടിക്‌സ് ബ്യൂറോ കണ്ടെത്തിയിരുന്നു. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തു വരുമെന്നാണ് കരുതുന്നത്.
വാഗമണിലെ നിശാപാര്‍ട്ടിയിലേക്ക് എവിടെ നിന്ന് ലഹരിമരുന്ന് എത്തി എന്നതായിരുന്നു പൊലീസിസ് ആദ്യം അന്വേഷിച്ചത്. തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. അജ്മലിന് ബിനീഷിന്റെ പങ്കാളി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും. അന്വേഷണത്തില്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖരാരും വാഗമണില്‍ പിടിയിലായ സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും കണ്ടെത്തി. സിനിമാ രംഗത്തെ പ്രമുഖരെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പത്ത് ദിവസത്തെ അന്വേഷണ വിവരങ്ങളടങ്ങുന്ന കേസ് ഡയറി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബെംഗളൂരുവില്‍ നിന്ന് കൊച്ചി വഴി സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അനൂപ് മുഹമ്മദ് പിടിയിലായെങ്കിലും ബംഗളുരുവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ സുലഭമായി നടക്കുന്നുണ്ടെന്നാണ് വിവരം.
ബെംഗളൂരുവില്‍ ലഹരിമരുന്ന് ആരാണ് വിതരണം നടത്തുന്നതെന്നും വിതരണ സംഘത്തിന് കേരള ബന്ധമുണ്ടോ എന്നും കണ്ടെത്തണം. വാഗമണില്‍ പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഇതടക്കമുള്ള വിവരങ്ങള്‍ ആരായാന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. ഇതിനായി തിങ്കാളാഴ്ച കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ എവിടെനിന്നാണ് ലഹരിമരുന്ന് വരുന്നത്, ഇതിന്റെ ഇടനിലക്കാര്‍ ആരെല്ലാം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ തീരുമാനം.
വാഗമണിലെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ യുവാക്കളും യുവതികളും ഉള്‍പ്പെടെ അറുപതോളം പേരാണ് പങ്കെടുത്തത്. ഇവരില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരെയും ലഹരിമരുന്ന് കൈവശംവെച്ചവരെയുമാണ് പോലീസ് പിടികൂടിയത്. ഇവരില്‍ പലരും സമൂഹത്തില്‍ ഉന്നത ബന്ധമുള്ളവരാണ്.അഭിഭാഷകരും ഉള്‍പ്പെടുന്നുണ്ട്. വാഗമണ്‍ കേസ് യാദ്യച്ഛികമായാണ് പുറത്തുവന്നത്. പിടിയിലായവരില്‍ രാഷ്ട്രീയ ബന്ധമുള്ളവരും നിരവധിയുണ്ട്. എന്നാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് വാഗമണ്‍ വില്ലന്‍മാരെ പുറത്തുകൊണ്ടുവന്നത്.
https://www.facebook.com/Malayalivartha