ഉത്രയെ സൂരജ് നിരന്തരം അവഗണിച്ചിരുന്നു....കൂട്ടുകാരുടെ വീടുകളിലോ വിവാഹങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ കൊണ്ടു പോകാറില്ലായിരുന്നു.... അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ സുഹൃത്തുക്കളുടെ മൊഴി ഇങ്ങനെ......

ഉത്രയെ സൂരജ് നിരന്തരം അവഗണിച്ചിരുന്നു....കൂട്ടുകാരുടെ വീടുകളിലോ വിവാഹങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ കൊണ്ടു പോകാറില്ലായിരുന്നു.... അഞ്ചല്‍ ഉത്ര വധക്കേസിലെ പ്രതി സൂരജിനെതിരെ സുഹൃത്തുക്കളുടെ മൊഴി ഇങ്ങനെ...... ഭിന്നശേഷിക്കാരിയായിരുന്ന ഉത്രയെ സൂരജ് നിരന്തരം അവഗണിച്ചിരുന്നുവെന്നും കൂട്ടുകാരുടെ വീടുകളിലോ വിവാഹങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ കൊണ്ടു പോകാറില്ലായിരുന്നുവെന്നും സുഹൃത്ത് കോടതിയില്‍ മൊഴി നല്‍കി.
സൂരജിന്റെ രണ്ടു സുഹൃത്തുക്കളെയാണ് വിസ്തരിച്ചത്. ഉത്രയക്ക് രണ്ടാം തവണ പാമ്പ് കടിയേറ്റതിന് പിന്നാലെ സൂരജ് പാമ്പ്് പിടിത്തക്കാരന്‍ സുരേഷിനെ വിളിച്ചത് തന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കേസിലെ എട്ടാം സാക്ഷിയായ എല്‍ദോസ് കോടതിയില്‍ മൊഴി നല്‍കി. സൂരജിന്റ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ച് ആദ്യ തവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയ മറ്റൊരു സുഹൃത്തിനെയും വിസ്തിരിച്ചു.
അറസ്റ്റിലാവുന്നതിന്റെ തലേ ദിവസങ്ങളില്‍ സൂരജ് അസ്വസ്ഥനായിരുന്നുവെന്നും സുജിത്ത് കോടതിയെ അറിയിച്ചു. കേസിലെ മാപ്പുസാക്ഷിയായ പാമ്പ്് പിടിത്തക്കാരന്‍ സുരേഷിന്റെ ബന്ധുക്കളെ തിങ്കളാഴ്ച വിസ്തരിക്കും.
r=
https://www.facebook.com/Malayalivartha