വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍....

വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് മരിച്ചത്. അതേ സമയം കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.
കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും കമ്പനി തുറന്നിട്ടുണ്ടായിരുന്നില്ല. തൊഴിലാളികള്‍ നീണ്ട കാലമായി സമരത്തിലായിരുന്നു. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു.'
https://www.facebook.com/Malayalivartha