Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ഗവർണ്ണരുടെ മാസ്സ് ഡയലോഗ്....ഞെട്ടിത്തരിച്ച് മന്ത്രിമാർ; എന്റെയും കൂടി സർക്കാരാണ് എന്ന് ഗവർണർ പറഞ്ഞിരിക്കുന്നത് ഏറെ ചിന്തനീയം, അവസാനം മന്ത്രിമാർ ഗവർണറെ കാണാൻ പോയപ്പോൾ അനുകൂലമായ നിലപാട് സ്വീകരിച്ച് ഗവർണർ

02 JANUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാലു വര്‍ഷത്തിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തേക്ക്... മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേര്‍ തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമര്‍പ്പിക്കാനെത്തുന്നു

തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം....

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗം... സംസ്ഥാനത്ത് ഇന്ന് പൊതു അവധി...

ഒടുവിൽ ഗവർണ്ണരുടെ മാസ്സ് ഡയലോഗ്.... ഞെട്ടിത്തരിച്ച് മന്ത്രിമാർ...മഞ്ഞുരുകുന്നോ? സർക്കാരും ഗവർണറും തമ്മിൽ പ്രശ്‌നങ്ങളില്ല, എന്റെയും കൂടി സർക്കാരാണ് എന്ന് ഗവർണർ പറഞ്ഞിരിക്കുന്നത് ഏറെ ചിന്തനീയമായിരിക്കുകയാണ്.സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഈ സർക്കാർ തന്റെകൂടി സർക്കാരാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ദർശനത്തിനെത്തിയ ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.നിയമസഭയുടെ റഗുലർ സെഷന് അനുമതി നൽകിയിരുന്നു. എന്നാൽ പ്രത്യേക സമ്മേളനത്തിന് ആവശ്യമുയർന്നപ്പോൾ അതിനായി എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് ആരായുകയാണുണ്ടായത്. അതിൽ തൃപ്തികരമായ രീതിയിലുള്ള വിശദീകരണം ലഭിച്ചതിനെത്തുടർന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ അനുമതി നൽകിയത് -ഗവർണർ പറഞ്ഞു.

അതെ സമയം ഡിസംബർ 31 ന് നിയമസഭാ സമ്മേളനം ചേരണമെന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ അനുകൂല തീരുമാനമെടുത്തിരുന്നു . സർക്കാരിന്റെ മൂന്നാമത് വിശദീകരണത്തെ തുടർന്നായിരുന്നു നിലപാട് മാറ്റം. സർക്കാർ നടപടികളിലെ പോരായ്മ മന്ത്രിമാരുമായുള്ള ചർച്ചയിൽ ഗവർണ്ണർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാര്യത്തിൽ വ്യക്തത വരുത്താൻ കഴിഞ്ഞു എന്ന സർക്കാറിന്റെ വിശ്വാസത്തെ സംരക്ഷിക്കുകയായിരുന്നു ഗവർണർ. കർഷക നിയമത്തിലെ വലിയ ആശങ്ക കേരളം അനുഭവിക്കുന്നതിനാൽ നിയമസഭയ്ക്ക് മാറി നിൽക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താനാണ് മന്ത്രിമാർ ശ്രമിച്ചത്. മൂന്നാമതും ഗവർണർ അനുമതി നിഷേധിച്ചാൽ നിയമ നടപടകളിലേക്ക് പോകാനും സർക്കാർആലോചിക്കുന്ന ഉണ്ടായിരുന്നു. എന്നാൽ അവസാനം മന്ത്രിമാർ ഗവർണറെ കാണാൻ പോയപ്പോൾ അനുകൂലമായ നിലപാടായിരുന്നു ഗവർണർ കൈക്കൊണ്ടത്.കേക്ക് കൊണ്ടായിരുന്നു മന്ത്രിമാർ അദ്ദേഹത്തെ കാണാൻ ചെന്നത്.

എന്നാൽ ഗവർണറെ വ സിപിഐ ഈ വിഷയത്തിൽ വിമർശിച്ചിരുന്നു. സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണ് എന്ന തരത്തിലാണ് മുഖപത്രത്തിൽ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചിരുന്നത് . കാർഷിക നിയമ ഭേദഗതികൾ തള്ളിക്കളയാൻ ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ തള്ളിയ ഗവർണർ ആരിഫ് ഖാന് മഹത്തായ ഗവർണർ പദവിയിൽ തുടരാൻ അർഹതയുണ്ടോ എന്ന ആക്ഷേപമായിരുന്നു ഉയർത്തിയിരുന്നത്.

കോൺഗ്രസിന്റേതടക്കം ഒട്ടനവധി പാർട്ടികളുടെ ഇടനാഴികളിൽ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് വിമർശനം ഉയർന്നിരുന്നു. ഗവർണർ പദവിയിലമർന്നിരിക്കുകയാണ് അദ്ദേഹമെന്നും വിമർശിച്ചിരുന്നു. കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലർത്തുന്ന സംസ്ഥാനത്തിന്റെ ഗവർണർ പദവിയിലേക്ക് ആരിഫിനെ ആർഎസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ് എന്നും മുഖപത്രത്തിൽ പറഞ്ഞിരുന്നു.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയിൽ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബർ 23ന് ഒരു മണിക്കൂർ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേർന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ ഗവർണർ ഇത് ആദ്യം അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആൾ പ്രവർത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്. ആ മന്ത്രിസഭയോട് നിയമസഭാ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന പോലെ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഗവർണർക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതിൽനിന്നെല്ലാം വ്യത്യസ്തമാണെന്നിരിക്കെ ഗവർണറുടെ ജോലി, ഭൂരിപക്ഷം നഷ്ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാർശനുസരിച്ച് നിയമസഭ വിളിച്ചുചേർക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നെയാണ്.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാ വിരുദ്ധമായി പാർലമെന്റിൽ പാസാക്കിയ ഒരു നിയമത്തെ എതിർക്കാനും അതിനെതിരെ പ്രതികരിക്കാനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതിനെ തടയാമെന്ന സംഘപരിവാർ രാഷ്ട്രീയ ചിന്തയോടെ ഒരാൾ പദവിയിൽ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുള്ളവരെ ഇത്തരം പദവിയിൽ നിയോഗിക്കുന്ന മോഡി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാൽ എതിർക്കപ്പെടണം. ഇത്തരത്തിലുള്ള രൂക്ഷമായ പ് വിമർശനങ്ങളാണ് ഗവർണർക്കെതിരെ ഉന്നയിക്കപ്പെട്ടത്. അതി രൂക്ഷമായ എന്നാൽ ഇപ്പോൾ ഗവർണറുടെ ഏറ്റവും പുതിയ പ്രസ്താവന വളരെയധികം ചിന്തനീയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ്  (4 minutes ago)

പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി  (17 minutes ago)

യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാരന്‍ മിന്നിയത്  (1 hour ago)

യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ  (1 hour ago)

വീണ്ടും യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം....  (1 hour ago)

രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ....  (2 hours ago)

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി...  (2 hours ago)

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍  (2 hours ago)

വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവും മകനും ആശുപത്രിയില്‍....  (3 hours ago)

സ. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍...  (3 hours ago)

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക്...  (3 hours ago)

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍  (8 hours ago)

ആലുവ ലോഡ്ജിലെ കൊലപാതകം: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

Malayali Vartha Recommends