കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി....കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഹാഫിസില്‍ നിന്നാണ് 480 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 85 ലക്ഷം രൂപയുടെ സ്വര്‍ണവും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയിരുന്നു. വ്യാഴാഴ്ച ദുബായില്‍നിന്നെത്തിയ ശ്രീകണ്ഠപുരം സ്വദേശി സബീര്‍ മൈക്കാരനില്‍നിന്ന് 1038 ഗ്രാം സ്വര്‍ണം പിടിച്ചു. ഇതിന് 52,98,990 രൂപ വില വരും.
വെള്ളിയാഴ്ച ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയില്‍നിന്ന് 676 ഗ്രാം സ്വര്‍ണം പിടിച്ചു. 32,56,990 രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്. രണ്ടുപേരും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
"
https://www.facebook.com/Malayalivartha