സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാകുമെന്ന്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്.
ഭേദഗതിയനുസരിച്ച് ഒരു സഹകരണ ബാങ്കിനെ ആവശ്യമെങ്കില്‍ ഇന്ത്യയിലെ ഏതു ബാങ്കുമായും ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടാകും. ലയനം സഹകരണ ബാങ്കുമായാകണമെന്നുപോലും വ്യവസ്ഥയില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ബാങ്ക് ഭരണസമിതിയുടെ കാലയളവ് മാറും. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും.
ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും ജീവനക്കാര്‍ക്കുമെതിരേ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാനുമാകും. ഇന്ത്യയില്‍ എവിടെയുള്ളവരെയും ആര്‍.ബി.ഐ.ക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയില്‍ ചോദ്യംചെയ്യാനുമാകില്ല. ഭരണസമിതി അംഗങ്ങളില്‍ 51 ശതമാനം പ്രൊഫഷണല്‍ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരോ ആകണം. എന്നിവയെല്ലാമാണ് പുതിയ നിയമത്തിലുള്ളത്.
https://www.facebook.com/Malayalivartha
























