കല്ലുപോലുറച്ച് സ്വപ്ന... ശിവശങ്കറും രവീന്ദ്രനും ചെറിയ വയറുവേദനയായി ചെന്നാലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയെന്ന ആചാരം സ്വപ്നയുടെ കാര്യത്തിലും മുടക്കാതെ മെഡിക്കല്‍ കോളേജ്; സ്പീക്കറുടെ ഓഫീസിലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിലെത്തുമ്പോള്‍ ആശങ്കയോടെ മലയാളികള്‍

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസ് ലഭിക്കുന്നതിന് തൊട്ടു മുമ്പ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ അസ്വഭാവികത ഉന്നയിച്ച് നേതാക്കള്‍. അതേസമയം സ്വപ്നയുടെ ഉറച്ച നിലപാടും വെളിപ്പെടുത്തലുമാണ് അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്ക് തിരിഞ്ഞത്. സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യമൊഴികളാണ് സ്പീക്കറുടെ ഓഫീസിന് വിനയായത്.
അതേസമയം ശിവശങ്കറും രവീന്ദ്രനും ചെറിയ വയറുവേദനയായി ചെന്നാലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയെന്ന ആചാരം സ്വപ്നയുടെ കാര്യത്തിലും മുടക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തെറ്റിച്ചില്ല. പാവപ്പെട്ട രോഗികള്‍ ഗുരുതരാവസ്ഥയിലെത്തിയാലും പ്രധാന ഡോക്ടറെ കാണാന്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുമ്പോഴാണ് വിവിധ വകുപ്പ് മേധാവികളുടെ ഈ മെഡിക്കല്‍ ബോര്‍ഡ് യോഗം. ഇത് നേരത്തേയും വിമര്‍ശിക്കപ്പെട്ടിരുന്നു.
അവസാനം സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനമെടുത്തു. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡിന്റെ വിലയിരുത്തലിലാണ് ഡിസ്ചാര്‍ജ്ജ് തീരുമാനം.
ഞായറാഴ്ചയാണ് സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പിന്നീട് ഒരു ദിവസത്തെ നിരീക്ഷണത്തിലാക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം വരെ ആശുപത്രിയില്‍ കിടന്നത്.
തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂകരിച്ച് തീരുമാനങ്ങള്‍ എടുത്തത്. ഇനി സ്വപ്നയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.
അതിന് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസും ലഭിച്ചു. ഇന്ന് 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫഌറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവിട്ടിരുന്നത്.
ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു ഇവര്‍ കോടതിയിലും കസ്റ്റംസിലും നല്‍കിയ മൊഴി.
ഇവരുടെ മൊഴിയുടെ ഭാഗമായി കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോളും പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കവുമായി കസ്റ്റംസ് എത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha