Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് എട്ടരക്കോടിയുടെ ഔദ്യോഗിക വസതി ഉയരും... ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലം കണ്ടെത്തിയത് മൂന്ന് നില കെട്ടിടം പണിയാന്‍! സിപിഎം നീക്കം തുടങ്ങി

05 JANUARY 2021 03:28 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മേയറായെന്ന കാര്യത്താല്‍ ഏറെ വാര്‍ത്താപ്രധാന്യം നേടിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനായി ഔദ്യോഗിക വസതിക്ക് സിപിഎം നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

നിലവില്‍ കോഴിക്കോട് മേയര്‍ക്ക് മാത്രമാണ് ഔദ്യോഗിക വസതിയുള്ളത്. എട്ടരക്കോടി ചെലവില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ ബാര്‍ട്ടണ്‍ഹില്ലിലെ അങ്കണവാടി ഇരിക്കുന്ന സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്.

അങ്കണവാടി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഏറ്റവും താഴത്തെ നിലയില്‍ മേയറുടെ ഓഫീസ്, ഓഡിറ്റോറിയം, രണ്ടാമത്തെ നിലയില്‍ മറ്റു കോര്‍പ്പറേഷന്‍ മേയര്‍മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനുള്ള സൗകര്യം, മൂന്നാം നിലയില്‍ തലസ്ഥാനത്തെ മേയറുടെ വസതി എന്നിങ്ങനെയാണ് പ്ലാന്‍.

ഇപ്പോള്‍ മുടവന്‍മുഗളിലെ വാടകവീട്ടിലാണ് ആര്യ താമസിക്കുന്നത്. മേയറായതോടെ ആര്യയെ കാണാന്‍ വീട്ടിലെത്തുന്നവര്‍ക്ക് വാഹനം പോലും കടന്നു ചെല്ലാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇക്കാര്യം സ്ഥലത്തെ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതോടെ പണ്ട് നാട്ടുകാരുടെ എതിര്‍പ്പു മൂലം തടസപ്പെട്ട ഔദ്യോഗിക വസതിയെന്ന ആശയം സിപിഎം പൊടി തട്ടിയെടുക്കുന്നത്.

എന്നാല്‍, തനിക്ക് ഔദ്യോഗിക വസതി വേണമെന്ന ആവശ്യം ആര്യ മുന്നോട്ടുവച്ചിട്ടില്ല.

അതേസമയം മുൻപ് വി ശിവന്‍കുട്ടി മേയര്‍ ആയപ്പോഴും പാര്‍ട്ടിയില്‍ ഇതേ ചര്‍ച്ച സജീവമായിരുന്നു. അങ്ങനെയാണ് കുന്നംകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ എട്ടരകോടി രൂപ ചെലവില്‍ മേയര്‍ക്ക് ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്.

തലസ്ഥാനത്ത് എത്തുന്ന മറ്റുമേയര്‍മാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ള മന്ദിരം ഒരുക്കണമെന്നാണ് തീരുമാനം. അതിനാല്‍ തന്നെ നിര്‍മ്മാണ ചെലവ് തുല്യമായി പങ്കിടാന്‍ മറ്റു കോര്‍പ്പറേഷനുകളുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്.

എന്നാല്‍, തലസ്ഥാനത്ത ചില സിപിഎം നേതാക്കള്‍ ആര്യയുടെ പേരില്‍ ബഹുനില മന്ദിരം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (18 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (56 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends