കസ്റ്റംസിന്റെ നോട്ടീസ് മൂന്നാമതും.... സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് പ്രത്യേക പരിരക്ഷയില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, ഇന്നലെ വീണ്ടും നോട്ടീസ് നല്‍കിയതോടെ ഇന്നു ഹാജരാകാന്‍ തീരുമാനം. രാവിലെ പത്തിന് കൊച്ചിയിലെ കസ്റ്റംസ്് ഓഫീസിലെത്താനാണ് നോട്ടീസ്. ഇ-മെയിലില്‍ നോട്ടീസ് നല്‍കിയെങ്കിലും അയ്യപ്പന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് വീട്ടു വിലാസത്തില്‍ ഇന്നലെ നോട്ടീസ് നല്‍കുകയായിരുന്നു.
സ്പീക്കറുടെ യാത്രാവിവരങ്ങളും സന്ദര്‍ശകരുടെ വിവരങ്ങളും ടൂര്‍ ഡയറിയിലെ വിവരങ്ങളും തേടിയാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്.റൂള്‍സ് ഒഫ് ബിസിനസ് 165 ചട്ടപ്രകാരം സ്പീക്കറുടെ ജീവനക്കാര്‍ക്കും പരിരക്ഷ ബാധകമാണെന്ന് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ നല്‍കിയ കത്ത് സ്വീകാര്യമല്ലെന്ന് കസ്റ്റംസ് മറുപടി നല്‍കി.
കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം 165 എന്ന് മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്ന് കസ്റ്റംസ് അറിയിച്ചു.
https://www.facebook.com/Malayalivartha























