സിനിമാ തിയേറ്ററുകള്‍ ഇന്ന് തുറക്കും.... ആദ്യമെത്തുന്നത് വിജയ്യുടെ ചിത്രം 'മാസ്റ്റര്‍' ... സംസ്ഥാനത്തെ 500 തീയേറ്ററുകളിലാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്

പതിനൊന്നു മാസം മുമ്പ് അടഞ്ഞ തീയേറ്ററുകള്‍ ഇന്നു തുറക്കുമ്പോള്‍ ആവേശത്തോടെ കടന്നുവരുകയാണ് സിനിമാ പ്രേമികള്‍. അവരുടെ മുന്നില്‍ ആദ്യം എത്താനുള്ള നിയോഗം വിജയ്യുടെ ചിത്രം 'മാസ്റ്ററി'നാണ്. ഇന്ന് രാവിലെ 9നാണ് ആദ്യ പ്രദര്‍ശനംമാസ്റ്റര്‍ സിനിമ ചോര്‍ന്ന സംഭവം; 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി
സംസ്ഥാനത്തെ 500 തീയേറ്ററുകളിലാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുമുമ്പ് ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത ഭാഗ്യം. തുറക്കുന്ന തീയേറ്ററുകളിലെല്ലാം മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ ഉടമകളുടെ സംഘടനകള്‍ അനുവാദം നല്‍കി. ഇന്നത്തെ മൂന്ന് പ്രദര്‍ശനങ്ങളുടെയും 90 ശതമാനം ടിക്കറ്റുകളും വിറ്റു. പ്രധാന സെന്ററുകളില്‍ ഞായറാഴ്ച വരെ നിശ്ചിത സീറ്റുകളുടെ 80 ശതമാനവും റിസര്‍വ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ചിലമ്പരസന്‍ നായകനാകുന്ന 'ഈശ്വരന്‍' എന്ന സിനിമ കൂടി എത്തും. 22നാണ് മലയാള സിനിമ തുടങ്ങുക. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' അന്ന് റിലീസ് ചെയ്യും.
അണുവിമുക്തമാക്കി തിയേറ്ററുകള്‍ തിയേറ്ററുകള്‍. രണ്ടു വട്ടം അണുവിമുക്തമാക്കി ഓരോ പ്രദര്‍ശനം കഴിഞ്ഞും അണുവിമുക്തമാക്കും എല്ലാം പ്രവേശന കവാടത്തിലും സാനിട്ടൈസര്‍ ബാത്ത് റൂമുകളിലും കൈകഴുകിന്നടത്തും ഹാന്‍ഡ് വാഷ് സീറ്റുകള്‍ ഒന്നിടവിട്ട് റിബണ്‍ ഒട്ടിച്ച് ബ്ലോക്ക് ചെയ്തു
https://www.facebook.com/Malayalivartha

























