Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സുധീഷ് കുമാറിർ ചാവേർ പത്തനംതിട്ടയിൽ ഭൂകമ്പം രാത്രിക്ക് രാത്രി വീട്ടിൽ രഹസ്യ ചർച്ച..! CPM തലകൾ വിഴുങ്ങുന്നു

06 NOVEMBER 2025 02:15 PM IST
മലയാളി വാര്‍ത്ത


ശബരിമല സ്വര്‍ണ മോഷണത്തിന്റെ വിഹിതം ജില്ലയിലെ ചില സിപിഎം നേതാക്കളും കൈപ്പറ്റിയെന്ന് സൂചന. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മണ്ണടി സ്വദേശി സുധീഷ് കുമാര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഒരാഴ്ചയോളം അടൂരിലെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ സുധീഷിന്റെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടന്നിരുന്നു. അന്വേഷണവും അറസ്റ്റും മുരാരി ബാബുവിലേക്ക് വരുന്നതിന് മുന്‍പ് തന്നെ സിപിഎം നേതാക്കള്‍ക്ക് അപകടം മണത്തിരുന്നു. സുധീഷ് കുമാറിന് മോഷണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് മറുനാടന്‍ വാര്‍ത്തയും നല്‍കിയിരുന്നു. ഇതിനിടെയാണ് രണ്ടാഴ്ചയോളം സിപിഎം നേതാക്കള്‍ രാത്രികാല രഹസ്യ ചര്‍ച്ച സുധീഷിന്റെ വീട്ടില്‍ നടത്തിയത്.

ഇയാള്‍ തട്ടിയെടുത്തതിന്റെ വിഹിതം മണ്ണടിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിനും കിട്ടിയെന്നാണ് വിവരം. നാടന്‍ പച്ചക്കറി വിപണനം നടത്തുന്നുവെന്ന് പറഞ്ഞ് രാത്രികാലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നിറക്കി നാട്ടുകാര്‍ക്ക് നല്‍കി പറ്റിക്കുന്ന രീതി ഈ സംഘം തുടര്‍ന്നു പോകുന്നുവെന്നാണ് ആക്ഷേപം. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയില്‍ പുലര്‍ച്ചെ കൊണ്ടിറക്കുന്നതിന്റെ ദൃശ്യം ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ പകര്‍ത്തിയിരുന്നു. ഇയാളെ പിടികൂടി ദൃശ്യം മായ്ച്ച ശേഷമാണ് സംഘം ജീവനക്കാരും സിപിഎം നേതാക്കളും വിട്ടയച്ചത്. ഈ സഹകരണ സംഘത്തിലേക്ക് കൊള്ള മുതല്‍ എത്തിയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

 



2022 മേയ് മാസത്തിലാണ് സുധീഷ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷം സിപിഎമ്മില്‍ സജീവമാവുകയായിരുന്നു. നിലവില്‍ മണ്ണടി ദേശക്കല്ലുംമൂട് ബ്രാഞ്ച് അംഗവും കര്‍ഷക സംഘം മണ്ണടി മേഖലാ കമ്മറ്റിയംഗവുമാണ്. സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗമായ സാജന്റെ ബന്ധു കൂടിയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയാകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ചില അംഗങ്ങള്‍ സമ്മേളനങ്ങളില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. ശബരിമലയിലും നിലയ്ക്കിലുമായി നടത്തിയ കോടികളുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

നിലയ്ക്കല്‍ അന്നദാനത്തിലും ശബരിമലയില്‍ പാത്രവും ഇഞ്ചിയും വാങ്ങിയതിലും നടത്തിയ ക്രമക്കേടുകളുടെ പേരില്‍ സുധീഷിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.ആ സമയത്താണ് വിരമിക്കല്‍ പ്രായമെത്തിയത്. ഇതോടെ വിജിലന്‍സ് അന്വേഷണം നിര്‍ത്തി വച്ചു. സകല ആനുകൂല്യങ്ങളും വാങ്ങി വിരമിക്കാന്‍ സുധീഷ്‌കുമാറിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണ വിജിലന്‍സ് അന്വേഷണം മരവിപ്പിച്ചത്. സ്വര്‍ണപ്പാളി വിവാദമുണ്ടായതോടെ സുധീഷ്‌കുമാറിന്റെ പെന്‍ഷന്‍ തടയാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്.

 

 



വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് സുധീഷിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സിപിഎമ്മിലെ അടൂര്‍ ലോബിയാണെന്ന് പറയുന്നു. പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ ശ്രമിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം കപ്പിനും ചുണ്ടിനുമിടയില്‍ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം നഷ്ടമായെങ്കിലും സിപിഎമ്മിലുള്ള സ്വാധീനത്തിന് കുറവൊന്നും വന്നില്ല. മുഖം നോക്കാതെയുള്ള അറസ്റ്റുമായി അന്വേഷണ സംഘം മുന്നോട്ടു പോകുമെന്ന് കണ്ടതോടെയാണ് അടൂരിലെ സിപിഎം നേതാക്കള്‍ നെട്ടോട്ടം തുടങ്ങിയത്.

മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പിലാണ്. സുധീഷിന്റെ വായില്‍ നിന്ന് വല്ലതും വീണാല്‍ ഇവരൊക്കെ കുഴപ്പത്തിലാകും. ഇത് തടയുന്നതിന് വേണ്ടിയാണ് സിപിഎം നേതാക്കള്‍ സുധീഷിന്റെ വീട്ടില്‍ തമ്പടിച്ചത്. മൊഴി എങ്ങനെ നല്‍കണമെന്ന് വരെ ഇവര്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. സുധീഷ് വാ തുറന്നാല്‍ മോഷണത്തിന് പങ്കു പറ്റിയവരും അകത്താകും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends