കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തില്‍....കൊവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ആദ്യഘട്ടത്തിനായി പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന്റെ 4,33,500 ഡോസ് കേരളത്തില്‍ ഇന്നെത്തും... വാക്സിനേഷന്‍ തുടങ്ങുന്നത് ശനിയാഴ്ച

കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തില്‍....കൊവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ആദ്യഘട്ടത്തിനായി പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിന്റെ 4,33,500 ഡോസ് കേരളത്തില്‍ ഇന്നെത്തും... വാക്സിനേഷന്‍ തുടങ്ങുന്നത് ശനിയാഴ്ചയാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വിമാനങ്ങളില്‍ എത്തിക്കുന്ന വാക്‌സിന്‍ റീജിയണല്‍ സ്റ്റോറുകളില്‍ സൂക്ഷിക്കും.
റീജിയണല്‍ സ്റ്റോറുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്പ്. 3,62,870 പേരാണ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,70,259 പേര്‍ സര്‍ക്കാര്‍ മേഖലയിലും 1,92,611 പേര്‍ സ്വകാര്യ മേഖലയിലുമാണ്.
സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെയും ആയുഷ് മേഖലയെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ കുത്തിവയ്ക്കും. രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവര്‍ക്ക് ശനിയാഴ്ചയ്ക്ക് ശേഷം ഏതുദിവസമാണ് വാക്‌സിനേഷനെന്ന് പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha

























